കാസർകോട്: കാറിൽ സൂക്ഷിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു യുവാക്കളെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. കയ്യാറിലെ മുഹമ്മദലി (27), അബ്ദുൽ റഹ്മാൻ (23), മുഖാരിക്കണ്ടത്തിലെ ഉബൈദ് (23) എന്നിവരെയാണ് 3.78 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കുമ്പള എസ്.ഐ. വി.കെ. അനീഷും സംഘവും അറസ്റ്റുചെയ്തത്. മയക്കുമരുന്നുമായി യുവാക്കൾ ആൾട്ടോ കാറിൽ കറങ്ങുന്നുണ്ടെന്ന് എസ്.ഐക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് സീതാംഗോളി മുഖാരിക്കണ്ടത്ത് വെച്ച് പൊലീസ് കാർ പരിശോധിച്ചത്. കാറും കസ്റ്റഡിയിലെടുത്തു. കാസർകോട്ടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.