vipin

മരങ്ങാട്ടുപള്ളി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സുഹൃത്ത് കൂടിയായ കടപ്ലാമറ്റം ആണ്ടൂർ കാഞ്ഞിരപ്പാറ വീട്ടിൽ വിപിൻദാസിനെ (ശാരു,32) മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്ന് കാഞ്ഞിരപ്പാറ ഭാഗത്ത് വച്ച് മദ്യപിക്കുകയും തുടർന്ന് വാക്കുതർക്കത്തിനിടെ വിപിൻദാസ് കൈയിലിരുന്ന ഗ്ലാസ് പൊട്ടിച്ച് യുവാവിനെ കുത്തുകയുമായിരുന്നു. സാരമായ പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.