myanmar

ഐസ്വാൾ: മിസോറാമിൽ മ്യാൻമർ സൈനിക വിമാനം തകർന്നുവീണു. ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലായിരുന്നു അപകടം. ടേബിൾ ടോപ്പ് വിമാനത്താവളമായ ഇവിടെ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിപോകുകയായിരുന്നു.

പൈലറ്റ് ഉൾപ്പെടെ 14 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർ ചികിത്സയിലാണ്. മ്യാൻമറിലെ അഭ്യന്തര കലാപത്തെ തുടർന്ന് അഭയം തേടിയ സൈനികരെ മടക്കി കൊണ്ടുപോകുന്നതിനായി എത്തിയതായിരുന്നു വിമാനം. രാജ്യത്തെ ഏറ്റവും അപകടകരമായ ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ ഒന്നാണ് ലെങ്പുയ്.