
അർജുൻ അശോകൻ, മുബിൻ എം.റാഫി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി നാദിർഷ സംവിധാനം ചെയ്യുന്നു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫിയുടെ മകനാണ് മുബിൻ. ദേവിക സഞ്ജയ് ആണ് നായിക.ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്,ജോണി ആന്റണി , സുധീർ കരമന, ജാഫർ ഇടുക്കി, അശ്വത് ലാൽ, വിശ്വജിത്ത്, സുധീർ,സമദ്, ഏലൂർ ജോർജ്, കലാഭവൻ റഹ് മാൻ, കലാഭവൻ ജിന്റോ, മാളവിക മേനോൻ,നേഹ സക്സേന എന്നിവരാണ് മറ്റ് താരങ്ങൾ.രചന റാഫി. കലന്തൂർ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ കലന്തൂർ ആണ് നിർമ്മാണം.
ഫൈറ്റർ
ഹൃതിക് റോഷൻ നായകനായി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്റർ തിയേറ്ററിൽ .ദീപിക പദുകോൺ ആണ് നായിക. അനിൽ കപൂർ, കരൺസിംഗ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജിത ഷെയ്ഖ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.250 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിയാകോം 18 സ്റ്റുഡിയോസും മർഫ് ലിങ്ക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.