
ഐ.സി.സി. ഡ്രീം ടീമിൽ രോഹിത് അടക്കം ആറ് ഇന്ത്യൻ താരങ്ങൾ
ദുബായ് : 2023ൽ ഏകദിന ഫോർമാറ്റിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തിയ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഡ്രീം ടീമിൽ ആറ് ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ താരം രോഹിത് ശർമ്മയാണ് ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രോഹിതിനെക്കൂടാതെ വിരാട് കൊഹ്‌ലി, ശുഭ്മാൻ ഗിൽ,ബൗളർമാരായ മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി,കുൽദീപ് യാദവ് എന്നിവരാണ് ടീമിലുള്ളത്.
2023ൽ 1255 റൺസാണ് രോഹിത് നേടിയത്. ലോകകപ്പിൽ ഇന്ത്യയെ നയിച്ച് റണ്ണേഴ്സ് അപ്പാക്കി. ശുഭ്മാൻ 1584 റൺസാണ് വാരിക്കൂട്ടിയത്. വിരാട് ആറ് സെഞ്ച്വറികൾ കഴിഞ്ഞ വർഷം നേടുകയും ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന സച്ചിന്റെ റെക്കാഡ് (49) മറികടക്കുകയും ചെയ്തു. കുൽദീപ് 49 വിക്കറ്റുകളും സിറാജ് 44 വിക്കറ്റുകളുമാണ് കഴിഞ്ഞ വർഷം നേടിയത്. ഷമി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമായി മാറി.
ഐ.സി.സി ടീം ഒഫ് ദ ഇയർ
രോഹിത് ശർമ്മ (ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,ട്രാവിസ് ഹെഡ്, വിരാട് കൊഹ്‌ലി,ഡാരിൽ മിച്ചൽ,ഹെൻറിച്ച് ക്ളാസൻ,മാർക്കോ യാൻസെൻ, ആദം സാംപ, മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി,കുൽദീപ് യാദവ്.