
അടൂർ : ഹൃദയമിടിപ്പിലെ താളപ്പിഴവുകൾക്കുള്ള ചികിത്സ നടത്തുന്ന കാർഡിയാക് ഇലക്ട്രോ ഫിസിയോളജി ക്ലിനിക് ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. ഇതോടനുബന്ധിച്ച് നടന്ന സെമിനാർ ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ .എസ് .പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ സീനിയർ ഇലക്ട്രോ ഫിസിയോളജി കൺസൽട്ടന്റും ഇലക്ട്രോ ഫിസിയോളജി രംഗത്ത് വിദഗ്ദ്ധനുമായ ഡോ. എം. കൃഷ്ണകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ലൈഫ് ലൈൻ സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ. ചെറിയാൻ ജോർജ്, ഡോ. ചെറിയാൻ കോശി, ഡോ. ശ്യാം ശശിധരൻ, ഡോ. കൃഷ്ണമോഹൻ, കാർഡിയാക് സർജറി മേധാവി ഡോ. എസ് രാജഗോപാൽ,ലൈഫ് ലൈൻ സി.ഇ.ഒ ഡോ ജോർജ് ചാക്കച്ചേരി എന്നിവർ സംസാരിച്ചു.