
ടോകിയോ: ജപ്പാനിലെ ഗകുഷുയിൻ യൂണിവേഴ്‌സിറ്റിയിലെ പഠനശേഷം ഏപ്രിൽ മുതൽ ജാപ്പനീസ് റെഡ് ക്രോസ് സൊസൈറ്റിയിൽ ചേർന്ന് പ്രവർത്തിക്കാൻ തയാറെടുത്ത് ജാപ്പനീസ് രാജകുമാരി ഐക്കോ. ജാപ്പനീസ് ചക്രവർത്തി നരുഹിതോയുടെയും മസാക്കോ ചക്രവർത്തിയുടെയും ഏക മകളാണ് 22 കാരിയായ ഐക്കോ. ജാപ്പനീസ് സാഹിത്യത്തിലെ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥിനിയാണ് ഐക്കോ. റെഡ് ക്രോസിൽ പ്രവർത്തിക്കുകയെന്നത് തനിക്ക് എപ്പോഴും താൽപ്പര്യമുണ്ടെന്ന് ഐക്കോ രാജകുമാരി പ്രസ്താവനയിൽ പറഞ്ഞു. സംഘടനയിൽ ഐക്കോ രാജകുമാരിയുടെ പങ്കിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.
സംഹാസനം പുരുഷൻമാർക്ക് അവകാശപ്പെട്ടത്.
ജാപ്പനീസ് നിയമം പുരുഷന്മാർക്ക് മാത്രമേ സിംഹാസനത്തിൽ കയറാൻ അനുവദിക്കൂ എന്നതിനാൽ 22 വയസ്സുള്ള രാജകുമാരി അനന്തരാവകാശികളിൽ പെടില്ല. അതിനാൽ 2021 ലെ കണക്കനുസരിച്ച്, നിലവിലെ ചക്രവർത്തിയായ നരുഹിതോയുടെ പിൻഗാമിയായി മൂന്ന് പേരുണ്ട്: കിരീടാവകാശി അക്കിഷിനോ, ഹിസാഹിതോ രാജകുമാരൻ, മസാഹിറ്റോ, ഹിറ്റാച്ചി രാജകുമാരൻ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാരമ്പര്യ രാജവാഴ്ചയാണ് ജപ്പാനിലുള്ളത്.