shakeela

ചെന്നൈ: രണ്ട് ദിവസം മുമ്പാണ് വളർത്തുമകൾ ആക്രമിച്ചെന്ന പരാതിയുമായി നടി ഷക്കീല രംഗത്തെത്തിയത്. സഹോദരന്റെ മകൾ ശീതളിനെ ഷക്കീല ദത്തെടുത്ത് വളർത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ചെന്നൈ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ശീതൾ ട്രേ എടുത്ത് ഷക്കീലയുടെ തലയിൽ അടിച്ചുവെന്നായിരുന്നു

ആരോപണം.

കൂടാതെ പ്രശ്ന പരിഹാരത്തിനായി ശ്രമിച്ച അഭിഭാഷകയേയും ആക്രമിച്ചെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് ശീതൽ. ഷക്കീല ദിവസവും മദ്യപിക്കാറുണ്ടായിരുന്നെന്നും, മദ്യലഹരിയിൽ മോശമായി സംസാരിക്കുകയും മർദിക്കുകയും ചെയ്യാറുണ്ടെന്നും ശീതൽ പറഞ്ഞു.

ഷക്കീല വ്യാജ പരാതി നൽകുമെന്ന് പറഞ്ഞ് ആദ്യം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ പ്രശ്നം സംസാരിച്ചു തീർക്കണമെന്നും മാപ്പ് പറയണമെന്നും പൊലീസ് നിർദേശിച്ചു. ഇത് അനുസരിക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം ഷക്കീല വീണ്ടും പരാതി നൽകി. അതിനാൽത്തന്നെ താനും പരാതി നൽകിയിട്ടുണ്ടെന്ന് ശീതൽ പ്രതികരിച്ചു.