
ന്യൂഡൽഹി: ഈജിപ്റ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ ഏദൻ ഉൾക്കടലിൽ വച്ച് ഹൂതി ഡ്രോൺ ആക്രമണം നേരിട്ട അമേരിക്കൻ ചരക്കു കപ്പൽ എംവി ജെൻകോ പിക്കാർഡിയെ രക്ഷിച്ചതിനെപ്പറ്റി ഐ എൻ എസ് വിശാഖപട്ടണം. ഈ മാസം പതിനേഴിനായിരുന്നു സംഭവം.
അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ ഐ എൻ എസ് വിശാഖപട്ടണം അതിവേഗം കപ്പൽ തടഞ്ഞു. ഒമ്പത് ഇന്ത്യക്കാരുൾപ്പടെ ഇരുപത്തിരണ്ട് പേരായിരുന്നു എംവി ജെൻകോ പിക്കാർഡി വ്യാപാരക്കപ്പലിലുണ്ടായിരുന്നത്. ആർക്കും ആളപായമില്ലായിരുന്നു. ആക്രമണത്തിന്റെ ഫലമായുണ്ടായ തീ നിയന്ത്രണവിധേയമാക്കി.
ജനുവരി 18ന് പുലർച്ചെ ഐഎൻഎസ് വിശാഖപട്ടണത്ത് നിന്നുള്ള വിദഗ്ദ്ധർ സംഭവത്തിന്റെ വ്യാപ്തി വിലയിരുത്താൻ കപ്പൽ പരിശോധിച്ചു. സമഗ്രമായ പരിശോധനയ്ക്ക് ശേഷം, ഗതാഗത സൗകര്യമൊരുക്കി. ഐ എൻ എസ് വിശാഖപട്ടണത്തിന്റെ അകമ്പടിയിൽ കപ്പൽ ഇപ്പോൾ യാത്ര തുടരുകയാണെന്നും അധികൃതർ അറിയിച്ചു.