pravasi

കുവൈറ്റ് സിറ്റി: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന ദിനത്തിൽ ഗൾഫ് രാജ്യത്ത് മധുരം വിതരണം ചെയ്ത പ്രവാസികളുടെ പണി പോയതായി റിപ്പോർട്ടുകൾ. കുവൈത്തിൽ ജോലി ചെയ്തിരുന്ന ഒമ്പത് ഇന്ത്യക്കാരെയാണ് പിരിച്ചുവിട്ടത്. ഇവർ രണ്ട് കമ്പനികളിലായിട്ടാണ് ജോലി ചെയ്തിരുന്നത്.

തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സഹപ്രവർത്തകർക്കൊക്കെ മധുരം നൽകുകയും ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നാണ് റിപ്പോർട്ടുകൾ. ജോലി ചെയ്ത ഇന്ത്യക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെയുള്ള ശ്രീരാമ ഭക്തർ വിവിധ തരത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ പല ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ഉണ്ടായിരുന്നു. പ്രാണ പ്രതിഷ്ഠാ സമയത്ത് നിരവധി പേർ വീടുകളിൽ ദ്വീപം തെളിയിച്ചു. പല സംസ്ഥാനങ്ങളും അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.