മേയ് 3ന് റിലീസ്

ss

ടൊവിനോ തോമസ് നായകനാകുന്ന ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ പേര് നടികർ എന്ന് മാറ്രി . നടികർ തിലകം ശിവാജി സമൂഗ നള പേരവൈ' എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്രാൻ താരസംഘടനയായ അമ്മയക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് തീരുമാനം. ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവിന്റെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി . മേയ് 3ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഭാവനയാണ് നായിക . ടൊവിനോയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ടൊവിനോയും സൗബിനും ആദ്യമായാണ് ഒന്നിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം , ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു , രജിത്ത്, ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാല പാർവതി, ദേവിക ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരാണ് മറ്റ് താരങ്ങൾ.രചന സുവിൻ എസ് സോമശേഖരൻ. അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലെ ഗോഡ്‌സ്പീഡാണ് നിർമാണം. . തെലുങ്കിലെ മൈത്രി മൂവി മെക്കേഴ്‌സ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പി. ആർ. ഒ ശബരി.