ss

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകന്മാരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കു ശേഷം ഡബ്ബിംഗ് പൂർത്തിയായി. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ മാസം തിയേറ്രറിൽ എത്തും.പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയ താരനിരയുണ്ട്.വിനീത് ശ്രീനിവാസനാണ് തിരക്കഥ.ഛായാഗ്രഹണം വിശ്വജിത്ത് . സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം.മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം.അതേസമയം
പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം നിർമ്മിച്ചത് മെറിലാൻഡ് സിനിമാസാണ്. നീണ്ട വർഷങ്ങൾക്കുശേഷം മെറിലാൻഡ് സിനിമാസ് നിർമാണ രംഗത്തേക്ക് മടങ്ങി എത്തിയ ചിത്രം കൂടിയായിരുന്നു ഹൃദയം. ബോളിവുഡിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിട്ടുണ്ട്.
പി. ആർ. ഒ ആതിര ദിൽജിത്