
കഴിഞ്ഞ തിങ്കളാഴ്ചയാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ നടന്നത്. ഇതിനുപിന്നാലെ ക്ഷേത്രങ്ങളേക്കാൾ പ്രധാനം സ്‌കൂളുകളാണെന്ന് കുട്ടി പറയുന്ന പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ദൈവത്തെ ആരാധിക്കുന്നതിലൂടെ നല്ല ജീവിതം ലഭിക്കുമെന്ന് എല്ലാവരും പറയുന്നു എന്ന് റിപ്പോർട്ടർ പറയുമ്പോൾ മാതാപിതാക്കളെയും അദ്ധ്യാപകരെയുമാണ് ബഹുമാനിക്കേണ്ടതെന്നാണ് കുട്ടിയുടെ മറുപടി.
തങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം വേണ്ടെന്ന് കുട്ടി പറയുമ്പോൾ, നിങ്ങൾ അമ്പലത്തിൽ പോകാതെ എങ്ങനെ ഐ എ എസും ഐ പി എസും ശാസ്ത്രജ്ഞരുമൊക്കെയാകുമെന്ന് ചോദിക്കുന്നു. ക്ഷേത്രങ്ങളേക്കാൾ വിദ്യാലയങ്ങൾക്കാണ് താൻ മുൻഗണന കൊടുക്കുന്നതെന്നായിരുന്നു മറുപടി.
എങ്ങനെയാണ് ഇത്ര സ്മാർട്ടായിരിക്കുന്നതെന്നായിരുന്നു റിപ്പോർട്ടറുടെ അടുത്ത ചോദ്യം. താൻ സ്‌കൂളിൽ പോകുന്നുണ്ടെന്നായിരുന്നു കുട്ടിയുടെ മറുപടി. ഈ വീഡിയോ ആദ്യമായി എപ്പോഴാണ് പുറത്തുവന്നത് എന്ന് വ്യക്തമല്ല. എന്നിരുന്നാലും ആ സമയത്ത് പതിമൂന്ന് വയസായിരുന്നു കുട്ടിയ്ക്ക്.
താൻ ക്ഷേത്രങ്ങളിൽ പോകാറില്ലെന്ന് കുട്ടി പറയുന്നു. എന്തുകൊണ്ടെന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ, ക്ഷേത്രങ്ങളിൽ പോയി സമയം പാഴാക്കുന്നതിലും നല്ലത് സ്‌കൂളിൽ പോയി പുതുതായി എന്തെങ്കിലുമൊക്കെ പഠിക്കുന്നതാണെന്ന് കുട്ടി വ്യക്തമാക്കി.
Every single word is fire. pic.twitter.com/7nGyPVkKU6
— Harsh (@_ambedkarite) January 22, 2024