
രോമാഞ്ചത്തിന്റെ സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ നായകനായ ആവേശം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.
മാസ് ആകാൻ ഫഹദിന്റെ രങ്കൻ ചേട്ടനും കൂടെ ഹിപ്സ്റ്ററും കൂട്ടരും ഉൾപ്പെടുന്നതാണ് ടീസർ.കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കുന്നത്. ഗുണ്ടയുടെ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്.മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.
സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ച് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു.അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് നിർമാണം.
ഏപ്രിൽ 11 ന് ആവേശം എ ആന്റ് എ റിലീസ് തിയേറ്രറിൽ എത്തിക്കും.
, പി.ആർ.ഒ എ.എസ് ദിനേശ്, ആതിര ദിൽജിത്ത് .