beauty

ചർമരോഗങ്ങൾ കാരണം പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാകും നിങ്ങൾ. ഇതിനെല്ലാം വില കൂടിയ ക്രീമുകൾ വാങ്ങി പരീക്ഷിക്കുന്നതിന് പകരം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു മാർഗമുണ്ട്. വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ്, മുഖക്കുരു, പാടുകൾ തുടങ്ങി ഒട്ടുമിക്ക പ്രശ്നങ്ങളെല്ലാം ഇതിലൂടെ മാറുന്നതാണ്. അതും വളരെ കുറഞ്ഞ ചെലവിൽ. മൂന്ന് സ്റ്റെപ്പുകളായി വേണം ഇത് ചെയ്യാൻ. ആവശ്യമായ സാധനങ്ങളും ചെയ്യേണ്ട രീതിയും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഗ്ലിസറിൻ - ആവശ്യത്തിന്

റോസ് വാട്ടർ - 2 ടീസ്‌പൂൺ

പുളിച്ച തൈര് - 2 ടേബിൾസ്പൂൺ

അരിപ്പൊടി / കടലമാവ് - 1 ടേബിൾസ്പൂൺ

കറ്റാർവാഴ ജെൽ - 1 ടീസ്‌പൂൺ

വൈറ്റമിൻ ഇ ഓയിൽ - അര ടീസ്‌പൂൺ

സ്റ്റെപ്പ് 1 - ക്ലെൻസർ

ഗ്ലിസറിനും റോസ് വാട്ടറും ഒരേ അളവിൽ ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടി അഞ്ച് മിനിട്ട് മസാജ് ചെയ്യുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

സ്റ്റെപ്പ് 2 - ഫേസ്‌പാക്ക്

പുളിച്ച തൈര്, അരിപ്പൊടി അല്ലെങ്കിൽ കടലമാവ്, ഗ്ലിസറിൻ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം മുഖത്തും ചെവിയിലും കഴുത്തിലുമെല്ലാം പുരട്ടുക. അഞ്ച് മിനിട്ട് വച്ച ശേഷം മുകളിലേക്ക് സ്ക്രബ് ചെയ്യുക. വീണ്ടും അഞ്ച് മിനിട്ട് ഉണങ്ങാൻ വച്ച ശേഷം കഴുകി കളയാവുന്നതാണ്.

സ്റ്റെപ്പ് 3 - നൈറ്റ് ജെൽ

കറ്റാർവാഴ ജെൽ, വൈറ്റമിൻ ഇ ഓയിൽ എന്നിവ നന്നായി മിക്സ് ചെയ്ത് ക്രീം രൂപത്തിലാക്കിയ ശേഷം മുഖത്ത് പുരട്ടി രാവിലെ കഴുകി കളയാവുന്നതാണ്.