europe-study-centre

തിരുവനന്തപുരം: ലോകം കൈക്കുടന്നയിൽ ഒതുക്കുന്ന അതിസമർത്ഥരുടെ കാലത്ത് ആഗോള വിദ്യാഭ്യാസ രംഗത്തെ വിശ്വസ്‌ത ബ്രാൻഡായ യൂറോപ്പ് സ്‌റ്റഡി സെന്റർ ഇന്ത്യയിൽ 20 സംവത്സരങ്ങളുടെ പ്രവർത്തന മികവും 70ൽപ്പരം ബ്രാഞ്ചുകളുമായി കൊല്ലത്തും തിരുവനന്തപുരത്തും ചുവടുറപ്പിക്കുന്നു.


ലോകോത്തര വിദ്യാഭ്യാസ രംഗത്തെ അഭിജാത പാരമ്പര്യത്തിന്റെ ഉടമകളായ അമേരിക്കൻ ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് കൗൺസലിന്റെ സാക്ഷ്യപ്പെടുത്തലും പരിശീലനവും നേടി ഇന്റർനാഷണൽ കൺസൾട്ടൻസ് ഫോർ എഡ്യുക്കേഷൻ ആൻഡ് ഫെയേഴ്‌സ്, ഇന്റർനാഷണൽ പ്ളേസ് മെന്റ് ആൻഡ് ഇന്റേൺഷിപ്പ് പ്ലാറ്റ്‌ഫോമായ പ്രാക്‌സിസ്, നാഷണൽ അസോസിയേഷൻ ഓഫ് ഫോറിൻ സ്‌റ്റുഡന്റ് അഡ്വൈസേഴ്‌സ്, യൂറോപ്പ്യൻ അസോസിയേഷൻ ഫോർ ഇന്റർനാഷണൽ എഡ്യുക്കേഷൻ എന്നിവയിൽ അഫിലിയേഷൻ നേടിയ അഭിമാന തിളക്കത്തിലാണ് യൂറോപ്പ് സ്‌റ്റഡി സെന്റർ.


യൂറോപ്പിലെ 500ൽ അധികം പബ്ലിക് യൂണിവേഴ്‌സിറ്റികളിലും 300ൽപ്പരം സ്വകാര്യ സർവകലാശാലകളിലും ഇടനിലക്കാർ കൂടാതെ 6000ൽ അധികം പ്രവേശനങ്ങൾ പ്രതിവർഷം സാക്ഷാത്‌കരിക്കുന്നു. ഇന്ത്യയും ജി.സി.സിയും ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലായി 70ൽപ്പരം ബ്രാഞ്ചുകൾ. വിശ്വാസ്യതയുടെ കീർത്തിമുദ്ര ചൂടിയ വിദേശ യൂണിവേഴ്‌സിറ്റികളുടെ സൈറ്റുകളിൽ ഇന്ത്യയിൽ നിന്നും ജി.സി.സിയിൽ നിന്നുമുള്ള റിക്രൂട്ട്‌മെന്റ് പാർട്ട്ണറായി ലിസ്‌റ്റ് ചെയ്യപ്പെട്ടതും യൂറോപ്പ് സ്‌റ്റഡി സെന്ററിന്റെ തൊപ്പിയിൽ അംഗീകാരത്തിന്റെ പൊൻതൂവലായി.


വിശ്വാസ്യതയുടെ ഐ.എസ്.ഒ മുദ്ര‌യുമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് യൂറോപ്പിലും മറ്ര് രാജ്യങ്ങളിലുമായി 500 ൽപ്പരം ഉയർന്ന റാങ്കിംഗുള്ള സർവകലാശാലകളുടെ വിശ്വസ്‌ത റിക്രൂട്ടിംഗ് പാർട്ട്ണറായി മാറി യൂറോപ്പ് സ്‌റ്രഡി സെന്റർ.
തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന വിദേശ പാഠ്യ രീതിക്കൊപ്പം വിദ്യാർത്ഥി മനസുകളെയും യൂറോപ്പ് സ്‌റ്റഡി സെന്റർ പാകപ്പെടുത്തുന്നു. പാഠ്യപദ്ധതിയുടെ 60 മുതൽ 70 ശതമാനം പ്രായോഗിക പരിജ്ഞാനത്തിന് നീക്കിവച്ച് 30 മുതൽ 40 ശതമാനം വരെ സൈദ്ധാന്തിക പഠനം ചുരുക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാൻ അവരെ പ്രാപ്‌തരാക്കുന്നു. കോഴ്‌സുകൾ തുടരുന്നതിനിടെയുള്ള ചെറിയ ഇടവേളകൾ സൃഷ്‌ടിക്കുന്ന പ്രായപരിധിയുടെ സങ്കീർണതകൾ, മാർക്കുകളുടെ മെറിറ്റിലൂന്നിയുള്ള ഓപ്‌ഷൻസ്, ഐലറ്റ്‌സ് സ്‌കോറുകളുടെ വെല്ലുവിളി തുടങ്ങിയവ തികഞ്ഞ പോസിറ്റിവിറ്റിയിലൂടെ മറി കടക്കാൻ വിദ്യാർത്ഥിക്കൊപ്പമാണ് യൂറോപ്പ് സ്‌റ്റഡി സെന്റർ.

esc

മികവുറ്റ കൗൺസലിംഗ് ഫാക്കൽറ്റി

കൗമാര മനസുകളുടെ അഭിരുചികളും ലക്ഷ്യങ്ങളും ഒപ്പിയെടുക്കാൻ പ്രാപ്‌തരായ മികവുറ്റ കൗൺസലിംഗ് ഫാക്കൽറ്റി യൂറോപ്പ് സ്‌റ്റഡി സെന്ററിന്റെ സവിശേഷതയാണ്. വിദ്യാർത്ഥികളുടെ ക്രഡൻഷ്യൽസിനൊപ്പം സഞ്ചരിച്ച് മികവുറ്റതും അനുയോജ്യവുമായ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുന്നതിൽ സ്‌റ്റുഡന്റ് ഫ്രണ്ട്ലിയാണ് യൂറോപ്പ് സ്‌റ്റഡി സെന്ററിന്റെ കൗൺസലിംഗ് ടീം. പഠന മികവിനൊപ്പം സർഗാത്മകയ്‌ക്കും ഒരു പ്രൊഫഷണലിനെ വാർത്തെടുക്കുന്നതിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നു 'ടീം യൂറോപ്പ് സ്‌റ്രഡി സെന്ററി"ന്റെ കൗൺസിലർമാർ.

ഭീമമായ ഫീസ് പഴങ്കഥ


വിസാ പ്രശ്‌നങ്ങളുടെ സങ്കീർണത ഒഴിവാക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലെ നയതന്ത്ര തലത്തിലുള്ള പിൻബലവും പ്രധാനമാണെന്ന് യൂറോപ്പ് സ്‌റ്റഡി സെന്റർ വിലയിരുത്തുന്നു. ഫീസ് ഘടന വിദേശ പഠനത്തിന് ഒരു വെല്ലുവിളി മാത്രമല്ല ഒരു പരിധിവരെ ചൂഷണത്തിനും കാരണമാകുന്നു. ഇവിടെയാണ് യൂറോപ്പ് സ്‌റ്റഡി സെന്റർ സുതാര്യത പുലർത്തുന്നത്. വിദേശങ്ങളിലെ പബ്ലിക് സർവകലാശാലകളിൽ ക്വാളിറ്റി വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സർക്കാരും വ്യവസായങ്ങളും കൈകോർക്കുന്നു. മുടക്കുമുതലിലെ ഈ പങ്കാളിത്തം ഫീസിന്റെ ഘടനയിലും പ്രതിഫലിക്കുന്നതിനാൽ ഭീമമായ ഫീസ് എന്ന പ്രചാരണം ഇന്ന് പഴങ്കഥ മാത്രമാണ്. മെറിറ്റോറിയസ് ആയ ഒരു ശരാശരി കുടംബത്തിലെ വിദ്യാർത്ഥിക്ക് താങ്ങാവുന്നതിലപ്പുറമല്ല ഈ ഫീസ് ഘടനയെന്ന് പഠിച്ചിറങ്ങിയവർ സാക്ഷ്യപ്പെടുത്തുന്നു. പബ്ലിക് സർവകലാശാലകളിലെ ഫീസിന്റെ 90 ശതമാനവും സർക്കാർ -വ്യാവസായിക മുതൽമുടക്കിലാണ്. തങ്ങളുടെ തുടരാവശ്യങ്ങൾക്കുള്ള മനുഷ്യ വിഭവമാണ് വിദ്യാർത്ഥികൾ എന്ന തിരിച്ചറിവിൽ നിന്ന് രചനാത്മകവും ക്രിയാത്മകവുമായ പ്രതിഭകൾക്കായി വ്യവസായങ്ങൾ സർക്കാരുമായി ചേർന്ന് അവരുടെ ഫീസ് സംബന്ധമായ ഭാരത്തിന്റെ ഒരു പങ്ക് ഏറ്റെടുക്കുന്നു.

For Registration: https://forms.gle/3G9SB5srriZe8Frz7


ലോകറാങ്ക് പട്ടികയിൽ ആയിരത്തിനുള്ളിൽ


ലോകത്തെ 500 ഓളം പബ്ലിക് യൂണിവേഴ്‌സിറ്റികളിലായി ആദ്യ 1000 റാങ്കുകളുടെ വിജയ സ്‌‌മിതവുമായി യൂറോപ്പ് സ്‌റ്റഡി സെന്റർ റിക്രൂട്ട് ചെയ്‌ത മിടുക്കർ പുറത്തുവന്നത് ചരിത്രമാണ്. വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാത്ത, ഗുണനിലവാരത്തിൽ വെള്ളം ചേർക്കാത്ത, ഫീസ് ഒരു ഭാരമാകാത്ത, പഠനത്തിനും പ്ളേസ് മെന്റിനും വിസ പ്രശ്‌നങ്ങൾ തടസമാകാത്ത, സെമിനാറുകളും അസൈൻമെന്റുകളും ലക്‌ചറുകളും, സൈറ്ര് സന്ദർശനങ്ങളും, ലബോറട്ടറി പരീക്ഷണ -നിരീക്ഷണങ്ങളുമായി ബിരുദവും ബിരുദാനന്തര ബിരുദവുമില്ലാത്ത വിഷയത്തിൽ ഒരാളെ എങ്ങനെ മാസ്‌റ്ററാക്കാം എന്ന ആഗോള അംഗീകൃത പഠന സമ്പ്രദായത്തിൽ ദിവസം 5 മുതൽ 6 മണിക്കൂർ വിദ്യാർത്ഥികൾ പഠനത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആസ്വദിച്ചും മനസിലാക്കിയും ജീവിത വിജയം നേടുന്നുവെന്നത് അനുഭവങ്ങളിലൂടെ തെളിയിക്കുന്നു യൂറോപ്പ് സ്‌റ്റഡി സെന്റർ. സംതൃപ്‌തരായ അനേകം മിടുക്കരുടെ നന്ദി വാക്കുകളും കുടുംബങ്ങളുടെ പ്രാർത്ഥനയും അതിന് തെളിവാണ്.

esc

ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ഫിൻലാൻഡ്, സ്ലൊവേനിയ, ചെക് റിപബ്ലിക്, ബെൽജിയം, ലിത്വാനിയ,നെതർലാന്റ്‌സ് തുടങ്ങി ലോക ജീവിത നിലവാര സൂചികയിൽ ഉന്നതശീർഷരായ 27 രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസ പ്രോഗ്രാമുകൾക്ക് സ്‌പോട്ട് അഡ്‌മിഷൻ സേവനങ്ങളുമായി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വസ്‌ത ബ്രാൻഡായി മുന്നിലാണ് യൂറോപ്പ് സ്‌റ്റഡി സെന്റർ.

For Registration: https://forms.gle/3G9SB5srriZe8Frz7

യൂറോപ്പ് സ്റ്റഡി സെന്റർ
സൗത്ത് കേരള,​ ഫയർ സ്റ്റേഷൻ റോഡ്,​ കടപ്പക്കട,​ കൊല്ലം

ഫസ്റ്റ് ഫ്ളോർ,​ ഏഷ്യാറ്റിക്ക് ബിസിനസ് സെന്റർ ,​ കഴക്കൂട്ടം,​ തിരുവനന്തപുരം

ഫോൺ; +91 9746346333, 9746643999