ഇന്ത്യ റിപ്പബ്ളിക്ക് ആയതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് രാജ്യം നാളെ കടക്കുകയാണ് .ഡോ. ഡോ.ബി. ആർ അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന വൈവിദ്ധ്യമാർന്ന കലാപാരമ്പര്യങ്ങൾ സമന്വയിക്കുന്ന ഒരപൂർവ കലാസൃഷ്‌ടിയുമാണ്. അതിമനോഹര കാലിഗ്രാഫിയിൽ കൈകൊണ്ട് എഴുതിയുണ്ടാക്കിയ ഭരണഘടനയുടെ രൂപകൽപ്പനയിൽ ബംഗാൾ, മുഗൾ, ചോള, ജാപ്പനീസ്, അജന്ത, ബുദ്ധ, ജെയിൻ കലാശൈലികൾ ഇഴചേരുന്നു. വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിലെ ഉദാത്ത തത്വങ്ങളും സ്വാംശീകരിച്ച ഭരണഘടന നിലവിൽ വന്ന് ഇന്ത്യ റിപ്പബ്ലിക്കായത് 1950 ജനുവരി 26നാണ്.

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഭരണഘടന

1,46,385 വാക്കുകൾ

പെയിന്റിംഗുകൾ ഉൾപ്പെടുത്തിയ ഏക ഭരണഘടന

5000 വർഷത്തെ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകങ്ങളായ 22 പെയിന്റിംഗുകൾ

ഭരണഘടന കൈകൊണ്ട് എഴുതാൻ നിർദ്ദേശിച്ചത് ജവഹർലാൽ നെഹ്രു

എഴുതിയത് കാലിഗ്രാഫി വിദഗ്ദ്ധൻ പ്രേം ബിഹാരി നാരായിൺ റായിസാദ

22 x 16 ഇഞ്ച് വലിപ്പമുള്ള പേപ്പറിലാണ് എഴുതിയത്.

മൊത്തം ഭാരം 3.75 കിലോ

ഓരോ പേജും വിഖ്യാത ചിത്രകാരൻ നന്ദലാൽ ബോസും ശാന്തിനികേതനിലെ കലാകാരന്മാരും

ചേർന്ന് ഡിസൈൻ ചെയ്‌തു. ടീമിൽ ആറ് വനിതകളും

ഭരണഘടനയുടെ 22 ഭാഗങ്ങൾക്ക് 22 പെയിന്റിംഗുകൾ

ഒറിജിനലുകൾ പാർലമെന്റ് ലൈബ്രറിയിൽ ഹീലിയം ചേംബറുകളിൽ സൂക്ഷിച്ചിട്ടുണ്ട്.

അന്തിമ ഡ്രാഫ്റ്റിന് രണ്ട് വർഷവും 11 മാസവും 18 ദിവസവും

1949 നവംബർ 26ന് ഭരണഘടനയ്‌ക്ക് അന്തിമ രൂപമായി

1950 ജനുവരി 24ന് ഭരണഘടനാ അസംബ്ലിയിലെ 15 വനിതകൾ ഉൾപ്പെടെ 284 അംഗങ്ങൾ ഭരണഘടനയിൽ ഒപ്പിട്ടു

 1950 ജനുവരി 26ന് ഭരണഘടന നിയമപരമായി അംഗീകരിച്ചു

ആ ദിവസം റിപ്പബ്ലിക് ദിനമായി.

വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിലെ മഹത്തായ ആശയങ്ങൾ കടം കൊണ്ടു

പഞ്ചവത്സര പദ്ധതി സോവിയറ്റ് യൂണിയനിൽ നിന്ന്

നിർദ്ദേശക തത്വങ്ങൾ അയർലൻഡിൽ നിന്ന്

ആമുഖത്തിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന്

വീ, ദ പീപ്പിൾ പ്രയോഗം യു. എസ് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന്.

മൗലികാവകാശങ്ങളും യു. എസ് ഭരണഘടനയിൽ നിന്ന്