
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. ഗായിക എന്ന നിലയിൽ മാത്രമല്ല, അവതാരക, യൂട്യൂബർ, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ എന്നീ നിലകളിലും റിമി തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. റിമി പങ്കുവയ്‌ക്കുന്ന ഓരോ വീഡിയോയും കാണാൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു ബക്കറ്റ് നിറയെ പല ഫ്ലേവറുകളിലുള്ള ഐസ്‌ക്രീമും ഒപ്പം മഞ്ഞ നിറത്തിലുള്ള ജിലേബിയും ഒരു പാത്രത്തിൽ റിമിയുടെ മുമ്പിൽ നിരത്തി വച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ചെന്നൈയിലെ സംഗീത റസ്റ്ററന്റിൽ നിന്നുമാണ് ഈ ഐസ്‌ക്രീം റിമി രുചിച്ച് നോക്കുന്നത്. മഞ്ഞ നിറത്തിലുള്ള ജിലേബി ഐസ്ക്രീമിൽ മുക്കി കഴിക്കുമ്പോൾ രുചി അതിഗംഭീരമാണെന്നാണ് റിമിയുടെ അഭിപ്രായം. തേൻ പോലെ മധുരമെന്നാണ് ജിലേബി കഴിച്ചതിന് ശേഷം താരം പറയുന്നത്. റിമി ടോമി പങ്കുവച്ച വിഡിയോയുടെ താഴെ നിരവധി പേരാണ് രസകരമായ കമെന്റുകൾ എഴുതിയിരിക്കുന്നത്.
'റിമി നമ്മളെ കൊതിപ്പിച്ച് കഴിക്കും, എന്നിട്ട് നേരെ ജിമ്മിലോട്ട്. ഇത് കണ്ട് കൊതിമൂത്ത നമ്മൾ പോയി കഴിക്കും. ശേഷം മൂന്ന് നാല് കിലോ കൂട്ടും.' എന്നതാണ് ഒരു കമന്റ്. ചൂട് ജിലേബിയും ഐസ് ക്രീമും കൂടിയ കോംബോ രുചികരമെന്നാണ് ചലചിത്ര താരം സാധികയുടെ കമന്റ്. റിമി വീണ്ടും തടി കൂട്ടുമോ എന്ന കമന്റും ചിലർ പങ്കുവച്ചിട്ടുണ്ട്.