
അശ്വതി: പുതിയ കർമ്മ മേഖലകളിൽ ശോഭിക്കും. വിവാഹതടസ്സം നീങ്ങും. സന്താന ഭാഗ്യമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ല സമയം. വിദ്യാർത്ഥികൾക്ക് നല്ല സമയമല്ല. മത്സരപരീക്ഷകളിൽ ശ്രദ്ധിക്കണം. ഭാഗ്യദിനം ഞായർ.
ഭരണി: കടം കൊടുത്ത പണം തിരികെ ലഭിക്കും. പുതിയ വാഹനം വാങ്ങും. വീടിന്റെ അറ്റകുറ്റപ്പണികൾ തീർക്കും. സ്നേഹബന്ധങ്ങൾക്ക് ഉലച്ചിലുണ്ടാകും. ബന്ധുക്കളുമായി തർക്കസാദ്ധ്യത. ഭാഗ്യദിനം ചൊവ്വ.
കാർത്തിക: വിനോദയാത്രയ്ക്കും തീർത്ഥയാത്രയ്ക്കും സാദ്ധ്യത. ലോൺ, ചിട്ടി എന്നിവ അനുകൂലമാകും. ആയുർവേദ ചികിത്സ തേടും. പ്രേമവിവാഹത്തിന് തടസം. കുടുംബസ്വത്തിനെ ചൊല്ലി തർക്കമുണ്ടാകും. ഭാഗ്യദിനം വ്യാഴം.
രോഹിണി: ഡ്രൈവിംഗ് ജോലിയിലുള്ളവർക്ക് സാമ്പത്തിക നേട്ടം. വിദ്യാർത്ഥികൾക്ക് അനുകൂലസമയം. പാരമ്പര്യ ജോലിയിൽ നിന്ന് മാറും. പൊതുരംഗത്ത് ചില അപവാദങ്ങൾക്ക് ഇടയാകും. ഭാഗ്യദിനം ശനി.
മകയിരം: ഐ.ടി മേഖലയിൽ നല്ല അവസരങ്ങൾക്ക് സാദ്ധ്യത. കലാരംഗത്ത് ശോഭിക്കും. വിദേശത്ത് പോകും.ഓഹരി വിപണിയിൽ നേട്ടം. അനുകൂല സ്ഥലംമാറ്റം ലഭിക്കും. ഭാഗ്യദിനം വെള്ളി.
തിരുവാതിര: സാമ്പത്തിക ബാദ്ധ്യതകൾ തീർക്കും. സിവിൽ കേസിൽ ഒത്തുതീർപ്പുണ്ടാകും. ആത്മീയ തീർത്ഥയാത്രയ്ക്ക് സാദ്ധ്യത. ഉന്നതവിദ്യാഭ്യാസത്തിന് തടസം. ജോലിസ്ഥലത്ത് വെല്ലുവിളികൾ നേരിടേണ്ടി വരും. ഭാഗ്യദിനം തിങ്കൾ.
പുണർതം: പൊതുവെ മികച്ച വാരം. പുതിയ ജോലി, ഉദ്യോഗക്കയറ്റം എന്നിവയുണ്ടാകും. വിവാഹ തടസം മാറും. ധനലാഭം, വിദ്യാഭ്യാസ പുരോഗതി, രോഗശമനം എന്നിവയുണ്ടാകും. കലാരംഗത്തുള്ളവർക്ക് നല്ല സമയമല്ല. ഭാഗ്യദിനം ശനി.
പൂയം: സന്താനലബ്ധി, പുതിയ വസ്തു, ഗൃഹം, ആഗ്രഹിക്കുന്ന മംഗല്യം എന്നിവയ്ക്ക് സാദ്ധ്യത. വിദ്യാപുരോഗതി ഉണ്ടാകും. യാത്രാക്ലേശം, ധനനഷ്ടം വിദേശത്ത് ജോലി തടസ്സം എന്നിവയുണ്ടാകും. ദന്തചികിത്സ വേണ്ടിവരും. ഭാഗ്യദിനം ഞായർ.
ആയില്യം: തൊഴിലിനും വ്യവസായ സംരംഭത്തിനും മാർഗമുണ്ടാകും. അന്യദേശത്തു നിന്ന് ശുഭവാർത്തകൾ കേൾക്കും.ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിൽ നഷ്ടമുണ്ടാകും. യാത്രകളിൽ ശ്രദ്ധവേണം. ഭാഗ്യദിനം വ്യാഴം.
മകം: തൊഴിൽ നേട്ടം. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കും. ജീവിതപങ്കാളിക്ക് സർക്കാർതല അംഗീകാരം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. അപവാദശ്രവണം, ഉദരവ്യാധി എന്നിവ മൂലം ക്ലേശിക്കും. ഭാഗ്യദിനം ശനി.
പൂരം: ഔദ്യോഗിക കാര്യവിജയം, വിവാഹവുമായി ബന്ധപ്പെട്ട ദീർഘകാല ആഗ്രഹം സഫലീകരിക്കപ്പെടും. വിദേശയാത്രയ്ക്ക് അവസരം. ഗൃഹത്തിൽ കലഹസാദ്ധ്യത, അഗ്നിഭയം എന്നിവയുണ്ടാകാതെ ശ്രദ്ധിക്കുക.ഭാഗ്യദിനം ശനി.
ഉത്രം: പ്രവർത്തന നേട്ടം. ഭൂമി വാങ്ങാൻ സാദ്ധ്യത. വിദ്യാപുരോഗതി ഉണ്ടാകും. മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകും. മുൻകാല പ്രവർത്തനത്തിൽ വിഷമിക്കേണ്ടി വരും. കഫജന്യ രോഗങ്ങൾ അലട്ടും. ഭാഗ്യദിനം വ്യാഴം.
അത്തം: സുപ്രധാന കാര്യങ്ങൾ നിറവേറ്രാൻ സാഹചര്യമുണ്ടാകും. തൊഴിൽ സാദ്ധ്യത, ധനലാഭം,നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചുകിട്ടും. വളർത്തു മൃഗങ്ങൾ, വാഹനം എന്നിവമൂലം പ്രയാസം അനുഭവപ്പെടാം. ഭാഗ്യദിനം ശനി.
ചിത്തിര: മുൻ നിശ്ചയപ്രകാരം കാര്യങ്ങൾ ശുഭമായിത്തീരും. ഉദ്യോഗത്തിൽ മാറ്റമുണ്ടാകും. രോഗശമനം, ഗൃഹമാറ്റം, ധനനേട്ടം, വിദ്യാവിജയം, പ്രണയ സാഫല്യം, ഉദരരോഗം ഇവ ഫലം, വാഹനയാത്രകളിൽ ശ്രദ്ധവേണം. ഭാഗ്യദിനം ചൊവ്വ.
ചോതി: സന്താനങ്ങളെച്ചൊല്ലി ഉണ്ടായിരുന്ന വിഷമങ്ങൾക്ക് സമാധാനം ഉണ്ടാകും. തൊഴിലിൽ പുരോഗതി, കച്ചവടത്തിൽ ഉയർച്ച, പ്രണയസാഫല്യം. ബന്ധുക്കളിൽ നിന്ന് ചതി സംഭവിക്കാം. ഭാഗ്യദിനം വ്യാഴം.
വിശാഖം: സന്താനലബ്ധി, കച്ചവടത്തിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം എന്നിവയ്ക്ക് സാദ്ധ്യത. സാമ്പത്തിക ലാഭം, പുതിയ വസ്തു വാങ്ങും. കുടുംബത്തിൽ അസ്വസ്ഥത, ആശുപത്രിവാസത്തിനും ഇട നല്കിയേക്കാം. ഭാഗ്യദിനം ചൊവ്വ.
അനിഴം: വിദേശയാത്രയ്ക്ക് സാദ്ധ്യത, ഉത്തരവാദിത്വങ്ങളിൽ വർദ്ധന, തൊഴിൽ സ്ഥാനക്കയറ്റം, വിദ്യാവിജയം എന്നിവയ്ക്ക് സാദ്ധ്യത. ഉദരവ്യാധി, ശത്രു ശല്യം എന്നിവയുണ്ടാകും. പിതൃസ്ഥാനീയരുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. ഭാഗ്യദിനം വ്യാഴം.
തൃക്കേട്ട: പുതിയ സംരംഭങ്ങൾ തുടങ്ങും. താത്കാലിക ജോലിയിൽ മാറ്റം. സ്കോളർഷിപ്പ് ലഭിക്കും. വേണ്ടപ്പെട്ടവരുടെ വിയോഗ വാർത്ത കേൾക്കേണ്ടി വരും. ഒത്തുതീർപ്പിനും ജാമ്യത്തിനും സഹായിക്കേണ്ടിവരും. ഭാഗ്യദിനം ഞായർ.
മൂലം: കാർഷിക രംഗത്ത് പുരോഗതിയുണ്ടാകും. വിദേശത്ത് തൊഴിൽ മേന്മ. കർമ്മരംഗം പുഷ്ടിക്കും. വിദ്യാഭ്യാസപരമായി ശ്രദ്ധിക്കണം. സഹോദരങ്ങൾക്ക് പ്രയാസം നേരിടേണ്ടിവരും. ശത്രുക്കൾ വർദ്ധിച്ചേക്കും. ഭാഗ്യദിനം ബുധൻ.
പൂരാടം: വിദേശത്ത് ജോലിമാറ്റം അനുകൂലമാകും. കുടുംബ വസ്തുഭാഗത്തിലെ തർക്കം പരിഹരിക്കും. ദൈവാധീനം അനുകൂലമാണ്. എഴുത്തു പരീക്ഷയിൽ വിജയിക്കും. കുട്ടുബിസിനസ്സിൽ ശ്രദ്ധവേണം. കോടതി കാര്യങ്ങൾ നീണ്ടുപോകും. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം: മാനസിക ശക്തി ഉയരുന്നതായിരിക്കും. എതിർപ്പുകൾ അവഗണിച്ച് വിജയം കൈവരിക്കും. ഏല്പിച്ച ദൗത്യങ്ങളിൽ മികച്ച ഫലം സൃഷ്ടിക്കാൻ ശ്രമിക്കും. അഭിപ്രായം മാറ്റിമാറ്റിപ്പറയുന്നത് ആക്ഷേപത്തിനിടവരുത്തും. ഭാഗ്യദിനം ചൊവ്വ.
തിരുവോണം: സാമ്പത്തിക മെച്ചമുണ്ടാകും. കലാമത്സരങ്ങളിൽ വിജയിക്കും. ശത്രുക്കൾ കൂടിയതായി തോന്നും. കുടുംബാംഗങ്ങളുടെ പിൻബലം കുറയും. സംഘടനകളിൽ നിലപാടുകളെ എതിർക്കുന്നവരുടെ എണ്ണം വർദ്ധിച്ചേക്കാം. ഭാഗ്യദിനം വെള്ളി.
അവിട്ടം: കച്ചവടത്തിൽ പുരോഗതി. ധനസ്ഥിതി ഉയരും. സംവാദങ്ങളിൽ ശോഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. വാരാവസാനം ചില ആരോഗ്യപ്രശ്നങ്ങൾ വരാം. മാനസികമായ ആലസ്യത്തിനും സാദ്ധ്യത. ഭാഗ്യദിനം ഞായർ.
ചതയം: ഉദ്യോഗസ്ഥർക്ക് സ്വസ്ഥതയുണ്ടാവും .സമ്മർദ്ദങ്ങളില്ലാതെ ജോലിചെയ്യാൻ സാഹചര്യമൊരുങ്ങും. പിതൃസ്വത്ത് ലഭിക്കും. വാരാന്ത്യത്തിൽ സാഹസങ്ങൾക്ക് മുതിരാതിരിക്കുന്നത് ഉത്തമം. ധനപരമായി അത്ര നല്ല വാരമല്ല. ഭാഗ്യദിനം ബുധൻ.
പൂരുരുട്ടാതി: സഹോദരൻമാരുടെ ആനുകൂല്യവും സഹായവും ലഭിക്കും. ദാമ്പത്യം സുഖകരമാവും. കലാരംഗത്തുള്ളവർക്ക് നല്ല സമയം. അകാരണമായ ഭയത്തിനോ വിഷമത്തിനോ ഇടവരുന്നതാണ്. ഭാഗ്യദിനം ശനി.
ഉത്രട്ടാതി: ഇഷ്ടസുഹൃത്തുക്കളെ സന്ദർശിക്കും. മൃഷ്ടാനഭോജനം, സുഖകരമായ നിദ്ര എന്നിവ പ്രതീക്ഷിക്കാം. യാത്രയിൽ കരുതൽ വേണം. കാര്യനിർവഹണം അഭംഗുരമാവും. പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ആലോചിച്ചിട്ടു വേണം. ഭാഗ്യദിനം തിങ്കൾ.
രേവതി: പുതിയ വാഹനം വാങ്ങും. നറുക്കെടുപ്പിൽ നേട്ടം. സുഹൃത്തുക്കളെ കാണാനും മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും സാദ്ധ്യത. കുടുംബാംഗങ്ങളുമായി കലഹിക്കാനിടയുണ്ട്. സാമ്പത്തിക ഇടപാടിൽ ശ്രദ്ധിക്കണം. ഭാഗ്യദിനം ബുധൻ.