pic

ഉലാൻബാതർ : മംഗോളിയയിൽ 60 ടൺ ലിക്വിഫൈഡ് നാച്വറൽ ഗ്യാസുമായി ( എൽ.എൻ.ജി )​ വന്ന ട്രക്ക് പൊട്ടിത്തെറിച്ച് മൂന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ അടക്കം ആറ് മരണം. തലസ്ഥാനമായ ഉലാൻബാതറിൽ പ്രാദേശിക സമയം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ട്രക്ക് ഒരു കാറുമായി കൂട്ടിയിടിച്ച് തീപടരുകയായിരുന്നു. തുടർന്ന് നൂറുകണക്കിന് അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഉഗ്ര സ്ഫോടനമുണ്ടായി. 11 പേർക്ക് പരിക്കേറ്റു. സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ട്. ഇത്രയും ഉയർന്ന അളവിൽ വാതകം നിറച്ച ട്രക്കിനെ ജനവാസ മേഖലയിലൂടെ കടത്തിവിട്ടത് സംബന്ധിച്ച് അന്വേഷണം തുടങ്ങി.