
ഹൈദരാബാദ്: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 100 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി ആന്റി കറപ്‌ഷൻ ബ്യൂറോ (എസിബി) . തെലങ്കാന സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്രി (ടിഎസ്‌ആർഇആർഎ) സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (എച്ച്‌എംഡിഎ) മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വീട്ടിൽ നിന്നാണ് കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തിയത്.

നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് അനധികൃതമായി പെർമിറ്റ് അനുവദിച്ച് ബാലകൃഷ്ണ കോടികൾ സമ്പാദിച്ചെന്നാണ് എസിബിയുടെ പ്രാഥമിക കണ്ടെത്തൽ. ശിവ ബാലകൃഷ്ണൻ വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. അപ്രതീക്ഷിതമായാണ് എസിബി ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. രണ്ട് കിലോഗ്രാം സ്വർണം, കോടികൾ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ട് രേഖകൾ, ഫ്ലാറ്റുകളുടെ രേഖകൾ, 40 ലക്ഷം രൂപ, 60 ബ്രാന്റഡ് വാച്ചുകൾ, 14 ഐഫോണുകൾ, പത്ത് ലാപ്‌ടോപ്പ്, സ്വത്തുക്കളുടെ രേഖകൾ തുടങ്ങി നിരവധി സാധനങ്ങളാണ് ശിവ ബാലകൃഷ്ണന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്.
How many mobile phones, electronic gadgets, gold jewellery, watches, wads of cash, lands & houses does any person need?.#ACB raids at home of former #HMDA director #ShivaBalakrishna plus 20 other locations; counting still on & search to continue tmrw #Corruption @ndtv @ndtvindia pic.twitter.com/MAhTtZ12H9
— Uma Sudhir (@umasudhir) January 24, 2024
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയത്തായിരുന്നു റെയ്‌ഡ് നടന്നത്. ശിവ ബാലകൃഷ്ണയ്‌ക്ക് പുറമേ ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നു. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെയും ഓഫിസുകളടക്കം 20 ഇടങ്ങളിൽ പരിശോധിച്ചു. റെയ്ഡ് ഇനിയും തുടരുമെന്ന് എസിബി വ്യക്തമാക്കി.