f

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രം ജയ് ഹനുമാൻ' പ്രീ-പ്രൊഡക്ഷൻ പുരോ​ഗമിക്കുന്നു.
പ്രശാന്ത് വർമ്മ-തേജ സജ്ജ കൂട്ടുകെട്ടിൽ എത്തിയ ഹനു-മാൻ ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് മറ്റൊരു ഇതിഹാസ ചിത്രവുമായി എത്തുന്നു എന്ന പ്രത്യേകതയുണ്ട്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ തിരക്കഥ സമർപ്പിച്ചാണ് 'ജയ് ഹനുമാൻ'ന്റെ പ്രാരംഭ ത്തിന് പ്രശാന്ത് വർമ്മ തുടക്കമിട്ടത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യഭാഗമായ 'ഹനു-മാൻ' ജനുവരി 12നാണ് റിലീസ് ചെയ്തത്. പി.ആർ.ഒ ശബരി.