k




ബ്‌ളുമൗണ്ട് ക്രിയേഷനു വേണ്ടി ഫുട്ട്‌ലൂസേഴ്‌സ് അവതരിപ്പിക്കുന്ന ഒരുവാതിൽ കോട്ട എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മന്ത്രി സജി ചെറിയാന് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ.ഡോ വിജയൻ കൈമാറി പ്രകാശനം നിർവഹിച്ചു.
ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ വലയത്തിൽപ്പെട്ട ചിലരുടെ ജീവിതത്തെ സസ്‌പെൻസും ക്രൈമും ചേർത്ത് ഹൊറർ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രൻസ്, ശങ്കർ, സീമ, ചാർമിള, രമ്യ പണിക്കർ, മിഥുൻ മുരളി, സോന നായർ, ഗീത വിജയൻ, ജയകുമാർ, നെൽസൺ, തങ്കച്ചൻ വിതുര, അഞ്ജലികൃഷ്ണ, കൃഷ്ണപ്രിയദർശൻ, പൂജപ്പുര രാധാകൃഷ്ണൻ, സുബ്ബലക്ഷ്മി, ജ്യോത്സ വർഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂർ പ്രവീൺകുമാർ, സാബു വിക്രമാദിത്യൻ, മനു സി കണ്ണൂർ, ആർകെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരാണ് മറ്റ് താരങ്ങൾ.കഥ തിരക്കഥ അഖിലൻ ചക്രവർത്തി, ഛായാഗ്രഹണം ബാബു രാജേന്ദ്രൻ
, എഡിറ്റിംഗ് കളറിസ്റ്റ് വിഷ്ണുകല്യാണി, കോ-പ്രൊഡ്യൂസർ പ്രിയദർശൻ, പി.ആർ. ഒ അജയ് തുണ്ടത്തിൽ.