
പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ ആർ. ചന്ദ്രു തന്റെ 5 സിനിമകൾ പ്രഖ്യാപിച്ചു.
400 കോടി രൂപയുടെ ബഡ്ജറ്റിൽ ഫാദർ", പി.ഒ.കെ , ശ്രീരാമബാണ ചരിത്ര , ഡോഗ് , കബ്സ 2 എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളാണ് നിർമിക്കുന്നതെന്ന് ആർ. ചന്ദ്രു പറഞ്ഞു.
ബോളിവുഡ് ഇതിഹാസം ആനന്ദ് പണ്ഡിറ്റ് ആർ.ചന്ദ്രുവിന്റെ ആർ.സി സ്റ്റുഡിയോയുമായി കൈകോർക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യാതിഥിയായി പങ്കെടുത്തു. റിയൽ സ്റ്റാർ ഉപേന്ദ്ര, കിച്ച സുധീപ് തുടങ്ങിയ അഭിനേതാക്കളുടെ സാന്നിധ്യവും ശ്രദ്ധേയമായി.
ഡോഗ് എന്ന ടൈറ്റിലിനെ സംബന്ധിച്ച് വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവരുമായി ഇതിന് ബന്ധമുണ്ടെന്ന സൂചന നൽകുന്നു. കബ്‌സ 2 ന്റെ കാത്തിരിപ്പ് കാണുന്നത് തീർച്ചയായും ആവേശകരമാണെന്നും ആർ. ചന്ദ്രു പറഞ്ഞു.