മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ - ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടെ വാലിബൻ ഇന്ന് തീയേറ്ററുകളിലെത്തി. വളരെ മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങിയ ഓരോരുത്തരും പറയുന്നത്. കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ ആദ്യ ഷോ കാണാനെത്തി.

'പൊളിച്ചടുക്കി ഒരു രക്ഷയുമില്ല. ഫ്രെയിം എടുത്തുപറയേണ്ടതാണ്. കുടുംബസമേതം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. രണ്ടാം ഭാഗമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. പക്കാ ലിജോ ജോസ് പെല്ലിശേരി ചിത്രം, ' തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഓരോരുത്തരും പറയുന്നത്.

cinema

ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സൊണാലി കുൽക്കർണി,​ മനോജ് മോസസ്,​ കഥ നന്ദി,​ ഡാനിഷ് സേഠ്,​ മണികണ്ഠൻ ആചാരി തുടങ്ങിയവരുൾപ്പെടെ വൻ താരനിരയാണുള്ളത്. രാജസ്ഥാൻ, ചെന്നൈ തുടങ്ങിയ മേഖലകളിലായി​ ഒരുവർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പി എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ മധു നീലകണ്ഠൻ. ഷിബു ബേബി ജോൺ,​ അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്,​ കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്,​ അനൂപിന്റെ മാക്സ്‌ലാബ്,​ സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ,.