
വരാഹം പാലക്കാട്
സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം നാളെ പാലക്കാട് അഹല്യ ഹോസ്പിറ്റലിൽ ആരംഭിക്കും.മകളുടെ വിവാഹശേഷം സുരേഷ് ഗോപി വീണ്ടും ക്യാമറയുടെ മുൻപിലേക്ക് എത്തുകയാണ്. ജനുവരി 12നാണ് വരാഹം ഷെഡ്യൂൾ പാക്കപ്പ് ആയത്. നാലു ദിവസത്തെ ചിത്രീകരണത്തോടെ സുരേഷ് ഗോപിയുടെ രംഗങ്ങൾ പൂർത്തിയാകും. നവ്യ നായരും പ്രാചി ടെഹ്ലെനും ആണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .പതാക, സദ്ഗമയ, കിച്ചാമണി എം.ബി.എ തുടങ്ങിയ ചിത്രങ്ങളിൽ സുരേഷ് ഗോപിയും നവ്യ നായരും ഒരുമിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷമാണ് സുരേഷ് ഗോപി ചിത്രത്തിൽ നവ്യ നായർ ഭാഗമാകുന്നത്. മമ്മൂട്ടി നായകനായ മാമാങ്കം ആണ് പ്രാചിയുടെ ആദ്യ ചിത്രം. മുൻ ഇന്ത്യൻ നാഷണൽ നെറ്റ് ബാൾ ടീം ക്യാപ്ടനും ബാസ്കറ്റ് ബാൾ പ്ളേയറുമാണ് പ്രാചി. 2001 ൽ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ് ബാൾ ടീമിനെ നയിച്ചത് പ്രാച്ചി ആയിരുന്നു. പ്രാച്ചി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് . സുരാജ് വെഞ്ഞാറമൂട്. ഗൗതം മേനോൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സരയു ആണ് മറ്റൊരു പ്രധാന താരം. പൊലീസ് ഒാഫീസറുടെ വേഷമാണ് ഗൗതം മേനോൻ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സഞ്ജയ് പടിയൂർ എ ന്റർടെയ്ൻമെന്റിന്റെയും ബാനറുകളിലാണ് നിർമ്മാണം.