d

എടക്കര: അനുവദനീയമായ അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ചതിന് യുവാവ് അറസ്റ്റിൽ. ചോക്കാട് പെടയന്താൾ പടിഞ്ഞാറേക്കര വീട്ടിൽ അശോകനെ (45) ആണ് നിലമ്പൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.പി സുരേഷ് ബാബു അറസ്റ്റ് ചെയ്തത്. രാത്രി കാല പട്രോളിംഗിനിടയിൽ എടക്കര മൂത്തേടം റോഡിൽ വെച്ചാണ് 6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഇയാൾ പിടിയിലാവുന്നത്. പ്രതിയെ കേസ് രേഖകളും തൊണ്ടി മുതലുകളും സഹിതം തുടർനടപടികൾക്കായി നിലമ്പൂർ റേഞ്ച് ഓഫീസിൽ ഹാജരാക്കി.