തിരുവനന്തപുരം : നഗരസഭയുടെ മൂന്നാം വാർഷിക പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിനായി വികസന സെമിനാർ 28ന് രാവിലെ 10ന് പട്ടം സെന്റ് മേരീസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരും.മേയർ ആര്യാരാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മന്ത്രി ജി.ആർ.അനിൽ, എം.പിമാരായ എ.എ.റഹീം,​ ശശിതരൂർ ,എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ വി.കെ.പ്രശാന്ത്,ആന്റണി രാജു ,​എം.വിൻസെന്റ് എന്നിവർ മുഖ്യാതിഥികളായിരിക്കും.നവകേരളവും ജനകീയാസൂത്രണവും എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ.സീമയും പ്രാദേശിക ആസൂത്രണം പുതിയ തലങ്ങളിൽ എന്ന വിഷയത്തിൽ ആസൂത്രണ സമിതി അംഗം ജിജു പി.അലക്സും സംസാരിക്കും. ഡെപ്യൂട്ടി മേയർ പി.കെ.രാജു സ്വാഗതം പറയും.