s

ചേർത്തല : നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ചേർത്തല 11ാം മൈലിൽ പ്രവർത്തിക്കുന്ന ലക്ഷ്മി വനിതാ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടുകയും സ്ഥാപനത്തിന് പിഴ നൽകുകയും ചെയ്തു. പരിശോധനയ്ക്ക് ക്ലീൻ സി​റ്റി മാനേജർ എസ്.സുദീപ്,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ബിസ്മി റാണി,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായഎം.പി.സുമേഷ്, ജി.പ്രവീൺ,ജ്യോതിശ്രീ എന്നിവർ നേതൃത്വം നൽകി. സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു