sujith-arrest

കൊല്ലം: മുൻവിരോധം മൂലം യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കേസിൽ ശക്തികുളങ്ങര കാവനാട് അമ്പിളി ചേഴത്ത് വീട്ടിൽ നിന്നു വടക്കേവിള സുരഭി നഗർ 251-ൽ ഭദ്രാഗോവിന്ദത്തിൽ വാടകയ്ക്ക് താമസിക്കുന്ന സുജിത്ത് സേനൻ (കണ്ണൻ- 26), കിളികൊല്ലൂർ ഗുരു നഗർ 37ൽ ചെഞ്ചേരി തൊടിയിൽ വീട്ടിൽ സൈജു (25), സഹോദരൻ സജിൻ (24), മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം അമൃതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജു (27), ഇയാളുടെ സഹോദരൻ ഷെഹീർ (24) എന്നിവരാണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

ശക്തികുളങ്ങര സ്വദേശി മാഹിനെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഒന്നാം പ്രതിയായ സുജിത്ത് സേനന് മാഹീനോടുള്ള വിരോധം മൂലം തിങ്കളാഴ്ച വൈകിട്ട് ആറിന് തോപ്പിൽകടവ് ലേക്ക് വ്യൂ ഹോട്ടലിന് മുന്നിലെ റോഡിൽ വച്ച് അക്രമി സംഘം മാഹീനെ ആക്രമിക്കുകയായിരുന്നു. പിടിയിലായ പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുണ്ട്. വെസ്റ്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി. അനീഷ്, ഓമനക്കുട്ടൻ, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒമാരായ അഭിലാഷ്, സലീം, വിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.