
തിരുവനന്തപുരം: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ വ്യാപാര വ്യവസായ സമൂഹത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) ധനമന്ത്രി നിർമ്മല സീതാരാമനോട് അഭ്യർത്ഥിച്ചു. കാര്യക്ഷമമായ പ്രശ്‌ന പരിഹാരത്തിനായി ജില്ലാ തലത്തിൽ ജി.എസ്.ടി ഏകോപന സമിതികൾ സ്ഥാപിക്കണമെന്ന നിർദ്ദേശവും അറിയിച്ചതായി ദേശീയ പ്രസിഡന്റ് ബി.സി.ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൾ, ദേശീയ സെക്രട്ടറി എസ്.എസ്.മനോജ്, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം പി.വെങ്കിട്ടരാമ അയ്യർ എന്നിവർ പറഞ്ഞു.
പുതിയ ഇ- കൊമേഴ്‌സ് നയവും ദേശീയ റീട്ടെയിൽ വ്യാപാര നയവും ഉടൻ പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.