g

ഹോട്ട് ലുക്കിൽ സ്റ്റൈലിഷായി അനുപമ പരമേശ്വരൻ. അതീവ ഗ്ളാമറസായാണ് അനുപമ പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ താരം ആരാധകരുടെ മനം മയക്കുന്നു. 9 ലക്ഷത്തിലധികം ആളുകളാണ് പുതിയ ചിത്രങ്ങൾക്ക് ലൈക്ക് നൽകിയിരിക്കുന്നത്

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം സിനിമയിലൂടെയാണ് അനുപമ പരമേശ്വരൻ സിനിമയിൽ എത്തുന്നത്.

പ്രേമത്തിനുശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അന്യഭാഷകളിലാണ് കൂടുതൽ സജീവം.

തെലുങ്ക് ചിത്രം കാർത്തികേയ 2 അനുപമയുടെ കരിയർ ഗ്രാഫ് മാറ്റിവരയ്ക്കുകയാണ് ചെയ്തത്. കുറുപ്പ് ആണ് മലയാളത്തിൽ അനുപമയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സൈറൺ എന്ന ജയംരവി ചിത്രത്തിൽ അതിഥി വേഷത്തിൽ അനുപമ പരമേശ്വരൻ പ്രത്യക്ഷപ്പെടുന്നുണ്ട്. കീർത്തി സുരേഷാണ് നായിക.