telangana

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 100 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു.

തെലങ്കാന സ്‌റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയുടെ സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്പ്‌മെന്റ് അതോറിട്ടി മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുമായി ബന്ധപ്പെട്ട 20ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

40 ലക്ഷം രൂപ, രണ്ട് കിലോ സ്വർണാഭരണങ്ങൾ, ബാങ്ക് ഡെപ്പോസിറ്റ്, 14 ഫോണുകൾ, 10 ലാപ്‌ടോപ്പ്, ഫ്ളാറ്റ്, 60 വാച്ചുകൾ

ബിനാമി ഇടപാടുകൾ തുടങ്ങിയവ കണ്ടെടുത്തു.നിരവധി റിയൽ എസ്‌റ്റേറ്റ് കമ്പനികൾക്ക് നിയമവിരുദ്ധമായി പെർമിറ്റ് നൽകിയതിലൂടെ ബാലകൃഷ്ണ കോടികൾ സമ്പാദിച്ചെന്ന് എ.സി.ബി കണ്ടെത്തി.

ഇന്നലെ രാവിലെ അഞ്ചിന് ബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വസതികൾ, ഓഫീസുകൾ എന്നിങ്ങനെ 20 സ്ഥലങ്ങളിലായിരുന്നു പരിശോധന. പണം സമ്പാദിക്കാനായി ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതിന് സസ്‌പെൻഷനിലായ ബാലകൃഷ്ണയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.