
ന്യൂഡൽഹി : മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലിന് പത്മഭൂഷൺ. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണനാന്തര ബഹുമതിയായി പത്മഭൂഷൺ നൽകും. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നടൻ ചിരഞ്ജീവി, നടി വൈജയന്തി ബാലി എന്നിവർക്ക് പത്മവിഭൂഷൺ പുരസ്കാരം നൽകും. ബീഹാറിലെ സാമൂഹ്യ പ്രവർത്തകൻ ബിന്ദേശൻ പഥകിന് മരണനാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. ഗായിക ഉഷ ഉതുപ്പ്, നടൻ മിഥുൻ ചക്രവർത്തി, അന്തരിച്ച നടൻ വിജയകാന്ത് തുടങ്ങി 17 പേർ പത്മഭൂഷൺ ബഹുമതിക്കർഹരായി,.
മുനി നാരായണ പ്രസാദ്, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ. കാസർകോട്ടെ നെൽകർഷകൻ സത്യൻ ബലേരി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ചിത്രൻ നമ്പൂതിരിപ്പാട് . എന്നീ മലയാളികൾ ഉൾപ്പെടെ 110 പേർ പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്.
ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ പാർബതി ബറോ, ഗോത്രക്ഷേമ പ്രവർത്തകൻ ജഗേശ്വർ യാദവ്, ഗോത്ര പരിസ്ഥിതി പ്രവർത്തകയും സ്ത്രീശാക്തീകരണപ്രവർത്തകയുമായ ചാമി മുർമു, സാമൂഹികപ്രവർത്തകൻ ഗുർവീന്ദർ സിംഗ്, ഗോത്ര പരിസ്ഥിതി പ്രവർത്തകൻ ദുഖു മാജി, ജൈവ കർഷക കെ. ചെല്ലമ്മാൾ, സാമൂഹിക പ്രവർത്തകൻ സംഘാതൻകിമ, പാരമ്പര്യചികിത്സകൻ ഹേംചന്ദ് മാഞ്ജി, പച്ചമരുന്ന് വിദഗ്ധ യാനുംഗ് ജമോഹ് ലെഗോ, ഗോത്ര ഉന്നമനപ്രവർത്തകൻ സോമണ്ണ, ഗോത്ര കർഷകൻ സർബേശ്വർ ബസുമതാരി, പ്ലാസ്റ്റിക് സർജറി വിദഗ്ധ പ്രേമ ധൻരാജ്, മല്ലഖമ്പ് കോച്ച് ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, നേപ്പാൾ ചന്ദ്ര സൂത്രധാർ, ബാബു രാം യാദവ്, ദസരി, കൊണ്ടപ്പ, ജാങ്കിലാൽ, ഗഡ്ഡം സാമയ്യ, മാച്ചിഹാൻ സാസ, ജോർദാൻ ലെപ്ച, ബദ്രപ്പൻ എം, സനാതൻ രുദ്രപാൽ, ഭഗവത് പദാൻ, ഓംപ്രകാശ് ശർമ, സ്മൃതി രേഖ ചക്മ, ഗോപിനാഥ് സ്വെയിൻ, ഉമാ മഹേശ്വരി ഡി, അശോക് കുമാർ ബിശ്വാസ്, രതൻ കഹാർ, ശാന്തി ദേവി പാസ്വാൻ & ശിവൻ പാസ്വാൻ, യസ്ദി മനേക്ഷ ഇറ്റാലിയ. തുടങ്ങിയവരും പത്മശ്രീ ജേതാക്കളിൽപ്പെടുന്നു.