
ബ്ലോംഫണ്‍ടെയ്ന്‍: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍. ഗ്രൂപ്പ് എയില്‍ അയര്‍ലന്റിനെ 201 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
ഇന്ത്യ ഉയര്‍ത്തിയ 302 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അയര്‍ലന്‍ന്‍് 29.4 ഓവറില്‍ 100 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി മുഷീര്‍ ഖാന്‍ (118) സെഞ്ചുറി നേടി. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഉദയ് സഹ്റാന്‍ (75) മികച്ച പിന്തുണ നല്‍കിയപ്പോള്‍ ടീം സ്‌കോര്‍ മൂന്നൂറു കടന്നു.
മികച്ച പ്രകടനം കാഴ്ചവച്ച മുഷീര്‍ ഖാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയര്‍ലന്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. യുഎസ്എക്ക് എതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.