macron

ന്യൂഡൽഹി: 75ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുകയാണ് രാജ്യമിന്ന്. ന്യൂഡൽഹി കർത്തവ്യപഥിൽ നടന്ന അതിവിപുലമായ പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആയിരുന്നു മുഖ്യാതിഥി. അതിനിടെ റിപ്പബ്ളിക് ദിന സമ്മാനമായി വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ്.

പഠിക്കാനും തൊഴിൽ നേടാനും ഇന്ത്യൻ വിദ്യാർത്ഥികൾ സ്വപ്‌നം കാണുന്ന വിദേശരാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. ഇപ്പോഴിതാ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളാണ് ഇമ്മാനുവൽ മാക്രോൺ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആഘോഷങ്ങൾക്ക് തൊട്ടുമുൻപായിരുന്നു പ്രഖ്യാപനം. 2030ൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് മാക്രോൺ സമൂഹമാദ്ധ്യമത്തിൽ വ്യക്തമാക്കി.

ഫ്രഞ്ച് ഭാഷ പഠിക്കുന്നതിനായി പ്രത്യേകം സെന്ററുകൾ ആരംഭിക്കും. സടവകലാശാലകളിൽ ചേരുന്നതിനായി ഫ്രഞ്ച് ഭാഷ പഠിക്കണമെന്നത് നിർബന്ധമാകാത്ത രീതിയിൽ രാജ്യാന്തര നിലവാരത്തിൽ ക്ളാസുകൾ ആരംഭിക്കും. ഫ്രാൻസിൽ പഠിച്ച ഇന്ത്യൻ പൂർവ വിദ്യാർത്ഥികൾക്ക് വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

30,000 Indian students in France in 2030.

It’s a very ambitious target, but I am determined to make it happen.

Here’s how: pic.twitter.com/QDpOl4ujWb

— Emmanuel Macron (@EmmanuelMacron) January 26, 2024

.