
തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ നിയമസഭയിൽ നിന്ന് മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘാടനാവിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോൾ ഗവർണർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും നിലവിട്ട നിലയിലാണ് പെരുമാറ്റമെന്നും ഗോവിന്ദൻ ആരോപിച്ചു.,
ഗവർണർ കുറേക്കാലമായി എടുക്കുന്ന നിലപാടിന്റെ തുടർച്ചയാണ് ഇന്നലെ നിയമസഭയിൽ കണ്ടത്. ഇത് ഭരണഘടനാ രീതിക്ക് ചേരുന്നതല്ല. സാധാരണ ഗവർണർമാരുടെ കീഴ്‌വഴക്കം അല്ല ഇന്നലെ കണ്ടത്, ഗവർണറുടെ പദവിക്ക് ചേരുന്നതല്ല ഇപ്പോൾ നടക്കുന്നത് നിലവിട്ട രീതിയിലാണ് ഗവർണറുടെ പെരുമാറ്റമെന്നും എം,വി, ഗോവിന്ദൻ ആരോപിച്ചു,
ഡൽഹിയിൽ എൽ.ഡി.എഫ് നടത്തുന്നത് സമ്മേളനമല്ലെന്നും കേന്ദ്രസർക്കാരിനതിരായ. പ്രതഷേധ സമരം തന്നെയാണെന്നും ഗോവിന്ദൻ പറഞ്ഞു. അന്ന് രാവിലെ കേരള ഹൗസിൽ നിന്നായിരിക്കും മാർച്ച് ആരംഭിക്കുകയെന്നും തുടർന്ന് സമരം ആരംഭിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.