
ഇടുക്കി : ഇടുക്കി വണ്ടൻമേട് മാലിയിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച 52കാരൻ പിടിയിൽ . മാലി സ്വദേശി എട്ടരമണി എന്ന് വിളിക്കുന്ന കെ. മണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്‌മസ് അവധി ദിവസങ്ങളിലാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ ബലമായി തന്റെ വീട്ടിലെത്തിച്ച് പല ദിവസങ്ങളിലായി മൂന്നു തവണ പീഡിപ്പിച്ചെന്നാണ് പരാതി.
ക്രിസ്‌മസ് അവധിക്ക് ശേഷം സ്കൂളിലെത്തിയ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദന കൂടിയതോടെ കുട്ടി കൂട്ടുകാരിയോട് കാര്യങ്ങൾ പറഞ്ഞു. കൂട്ടുകാരി വിവരം അദ്ധ്യാപികയെ അറിയിക്കുകയും തുടർനന് അദ്ധ്യാപിക മാതാപിതാക്കളോട് വിവരം പറയുകയുമായിരുന്നു.
വീട്ടുകാർ വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതി് പിന്നാലെയാണ് മണിയെ അറസ്റ്റ് ചെയ്‌തത്. പീഡനസമയത്ത് പ്രതി തന്റെ മുഖത്ത് എന്തോ സ്പ്രേ അടിച്ചതായും ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ ടേപ്പ് ഒട്ടിച്ചതായും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.. മണിയെ വൈദ്യപരിശോധനയ്ക്ക് ശേഷം നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.