തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കണിയാപുരത്തിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവ സുരേഷിന് രണ്ട് ദിവസമായി കോൾ വരുന്നു. ഇടയ്ക്ക് രണ്ട് പാമ്പുകൾ വീടിന് പുറകിലായി കാണുന്നു. രണ്ടും വലിയ പാമ്പുകളാണ്.അവിടെയുള്ള മാളത്തിലാണ് കയറുന്നത്.

വാവയ്ക്ക് വീട്ടുകാർ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. സ്ഥലത്ത് എത്തിയ വാവ മാളം കണ്ടു. വാടകയ്‌ക്ക് വീടിന് മുകളിലത്തെ നിലയിൽ താമസിക്കുന്നവരാണ് വിളിച്ചത്. താഴെ ആൾ താമസമില്ല. മണിക്കൂറുകൾ നീണ്ട തെരച്ചിൽ. മാളത്തിൽ വെള്ളം നിറച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഒരു വലിയ മൂർഖൻ പാമ്പ് തലയിട്ടു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...