
നടൻ ഗോവിന്ദ് പത്മസൂര്യയുടെയും നടി ഗോപിക അനിലിന്റെയും ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും പുറത്ത്. താരങ്ങളായ ഷഫ്ന, മിയ, സ്വാസിക, പൂജിത തുടങ്ങി നിരവധി താരങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. നാളെയാണ് ആരാധകർ കാത്തിരുന്ന വിവാഹം നടക്കുന്നത്.
ജിപിയും ഗോപികയും ഹൽദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ഒക്‌ടോബർ 23നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
ജനപ്രിയ താരങ്ങളായ ഗോപികയും ജി പിയും ഒന്നിക്കുന്നെന്ന വാർത്ത ആരാധകർക്ക് സർപ്രൈസായിരുന്നു. യൂട്യൂബ് ചാനലിലൂടെ വിവാഹ പർച്ചേസ് വീഡിയോ നേരത്തെ ജി പി പങ്കുവച്ചിരുന്നു. ഗോപികയും ഗോവിന്ദ് പദ്മസൂര്യയും ഒരുമിച്ച് മോഹൻലാലിന് ഒപ്പം നിൽക്കുന്ന ചിത്രവും അടുത്തിടെ പുറത്തുവന്നിരുന്നു. ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി ഗോപിക അഭിനയിച്ചിരുന്നു.