
രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം സിനിമയുടെ കേരള വിതരണം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് നായകൻമാർ. ഫെബ്രുവരി 9ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം കപിൽ ദേവ് അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. ആദ്യമായിയാണ് കപിൽ ദേവ് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കർ നിർമ്മിക്കുന്ന ചിത്രം 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവർ മറ്റ് താരങ്ങൾ. സംഗീതം എ.ആർ റഹ്മാൻ, ഗാനരചന കബിലൻ, കഥ സംഭാഷണം ഛായാഗ്രഹണം വിഷ്ണു രംഗസ്വാമി, ചിത്രസംയോജനം പ്രവീൺ ഭാസ്‌കർ, പി.ആർ.ഒ ശബരി.