
ഓസ്ട്രേലിയയിലേക്ക് ജീവിതം പറിച്ചു നടേണ്ടി വന്നപ്പോഴും അനിൽ കോനാട്ടിന്റെ മനസിൽ നിറഞ്ഞു നിന്നത് കോട്ടയം ഓണംതുരുത്ത് ഗ്രാമത്തിലെപച്ചപ്പുകളായിരുന്നു.പുഴകളും പാടങ്ങളും കാവുകളുമായിരുന്നു. അകലങ്ങളിലിരുന്നു നാടിനെ നോക്കി കണ്ടപ്പോൾ ഉറവ പൊട്ടിയ ഗൃഹാതുരത്വ സ്മരണകൾ കഥകളും നാടകവും നോവലുകളുമായ് പെയ്തിറങ്ങിയപ്പോൾ അത് ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഏടുകളായി. സാധാരണ മനുഷ്യരുടെ ആത്മ നൊമ്പരങ്ങളായി. പ്രവാസികളുടെ സുഖ ദുഃഖ അനുഭവങ്ങളായി.
2017ൽ ഓഷ്യാനയിലെ ഗംട്രീ എന്ന ആദ്യ നോവലിൽ നിറഞ്ഞു നിന്നത് ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിൽ എത്തിയവരുടെ സുഖ ദുഃഖ അനുഭവങ്ങൾ നിറഞ്ഞ പ്രവാസ ജീവിതമായിരുന്നു.ഓസ്ട്രേലിയയിലെ ആദ്യ മലയാള നോവലാണ്. കുടിയേറ്റ മലയാളികളുടെ സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ സാഹചര്യങ്ങളെ തുറന്നു കാട്ടിയ ഈ നോവലിന് പെർത്ത് കൾച്ചറൽ മലയാളം സൊസൈറ്റിയുടെയും അഡ്ലെയ്ഡ് മെട്രോ പൊളിറ്റൻ മലയാളി അസോസിയേഷന്റെയും ലിറ്റററി എക്സലൻസി അവാർഡും ലഭിച്ചു.ഇന്ത്യൻ ഓസ്ട്രേലിയൻ ജീവിതത്തിന്റെ നേർക്കാഴ്ചയായി രണ്ടാം നോവൽ 'നഴ്സ് '. സ്വന്തമായ് തീരുമാനമെടുക്കാൻ കഴിയാതെ ഉലഞ്ഞ ജീവിതത്തിന്റെ ആത്മംശം നിറഞ്ഞതായി പുതിയ നോവൽ ' ബാഗ് പൈപ്പർ '. മിണ്ടാപ്രാണിയെന്നു നമ്മൾ പറയാറുള്ള ഒരു പൂച്ച ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ്. ഏറെ നിരൂപക ശ്രദ്ധയും പൂച്ച പിടിച്ചുപറ്റി .എന്റെ സ്വന്തം പൂച്ചയാണത്.സുഖദുഃഖങ്ങളിൽ എന്നോടൊപ്പം നിന്നത്. ഒരു വർഷത്തോളം പൂച്ചയുടെ പെരുമാറ്റം മനസിലാക്കിയാണ് എഴുതിയത്. ഇതിനിടയിൽ ചെറുകഥാ സമാഹാരം 'സംസ്കാരം അതല്ലേ എല്ലാം '.പുറത്തുവന്നു.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരന്തരം സാഹിത്യ സപര്യ തുടരുന്ന അനിൽ എഴുതി കൊണ്ടേയിരിക്കുകയാണ്.
നേരത്തേ ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു . പിന്നീട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയറായി. വിവിധ മേഖലകളിൽ ജോലിക്കിടയിൽ ട്രിനിറ്റി ഗാർഡൻ സ്കൂളിലും ജോലിക്കാരനായി.നീണ്ടൂർ എസ്.കെ.വി ഗവൺമെന്റ് ഹൈസ്കൂളിലും മാന്നാനം കെ.ഇ കോളേജിലും നാട്ടകം പോളിടെക്നിക്കിലും പഠിച്ച അനിൽ 1991ൽ സംസ്ഥാന പോളിടെക്നിക്ക് കലോത്സവത്തിൽ മികച്ച നടനായി. വിദ്യാർത്ഥിആയിരിക്കെ അഖില കേരള ബാലജനസഖ്യം ചെറുകഥാ മത്സരത്തിൽ പ്രതിബിംബം എന്ന കഥയിലൂടെ ഒന്നാം സമ്മാനം നേടി. ഓൺലൈനിൽ പത്ത് നോവൽ എഴുതി ക്കഴിഞ്ഞു.
അനിൽ പറയുന്നു ' ഓണം തുരുത്ത് പബ്ലിക് ലൈബ്രറിയും പുസ്തകവായനയും ജീവിതാനുഭവങ്ങളുമാണ് എന്നിലെ എഴുത്തുകാരന് വെള്ളവും വളവും നൽകി വളർത്തി വായനയുടെ പുതിയ ലോകം മലർക്കെ തുറന്നത്. . നീണ്ടൂർ സ്കൂളിൽ പഠിക്കുമ്പോൾ മികച്ച നടനായി. പ്രതിബിംബമെന്ന നാടകം എഴുതി.അഭിനയിച്ചു.സംവിധാനം ചെയ്തു. ക്രിക്കറ്റിനോടുള്ള ഇഷ്ടം കാരണമാണ് അവിചാരിതമായ് അമ്പയറിംഗിലേക്കും എത്തിയത്. ഓസ്ട്രേലിയയിൽ എത്തിയ ശേഷമാണ് എഴുതാതിരിക്കാനാവില്ല എന്ന അവസ്ഥ ഉണ്ടായത്. ഓൺലൈനിൽ നോവൽ എഴുതുന്നത് വലിയമെച്ചമാണ്. വായനക്കാരുടെ അഭിപ്രായമനുസരിച്ച് കഥാപാത്രങ്ങളെ മെച്ചപ്പെടുത്താം. ഓൺലൈൻ അതുകൊണ്ട് തന്നെ നല്ലെഴുത്താണ്. പ്രതിലിപി, തൂലിക എന്നീ ഓൺലൈനുകളിൽ സജീവമായ അനിൽ പറയുന്നു സത്യത്തിൽ എന്നിലെ എഴുത്തുകാരനെ പുറത്തുകൊണ്ടു വന്നത് ഓൺലൈൻ പ്ലാറ്റ് ഫോമാണ് .
ദീർഘനാളത്തെ ഓസ്ട്രേലിയൻ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ അനുഭവം ഇങ്ങനെ ' നാടാകെ മാറി . പട്ടിണിയും ദാരിദ്ര്യവും ഇല്ലാതായി. ജീവിത നിലവാരം മാറി, എങ്ങനെയും പണമുണ്ടാക്കാനുള്ള പ്രവണതയും സ്വാർത്ഥതയും പൊങ്ങച്ചവും കൂടി. ലോകം മൊത്തം മാറിയതിന്റെ പ്രതിഫലനമാകാം ഇത്.കാലത്തിന്റെ മാറ്റമാകാം. യൂറോപ്യൻ സംസ്കാരത്തിന്റെ മോശം വശം ഉൾകൊള്ളാൻ നമ്മുടെ പുതു തലമുറ കൂടുതൽ താത്പര്യം കാട്ടുന്നുണ്ടെങ്കിലും നമ്മുടെ നാട് മോശമെന്ന അഭിപ്രായം എനിക്കില്ല.
സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക, നന്നായി വായിക്കുക, മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് ഭയപ്പെടാതെ ധൈര്യപൂർവ്വം മനസ്സിൽ വരുന്നത് എഴുതുക. എഴുത്തിന്റെ ലോകത്തിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് തന്റെ ജീവിതാനുഭവങ്ങളിലൂടെ അനിലിന് നൽകാനുള്ള ഉപദേശമാണിത്. യുവാക്കൾക്കുവേണ്ടി ഒരു നോവൽ എഴുതണം. ആനയെ കഥാപാത്രമാക്കി മറ്റൊരു നോവൽ മനസിൽ രൂപപ്പെട്ടു വരുന്നു .
ഓണംതുരുത്തെ പ്രശസ്ത കുടുംബമായ കോനാട്ട് വേലായുധൻനായരുടെയും ലീലാമ്മയുടെയും മകനാണ്. കെ.എസ്.ഇ.ബിയിൽ എഞ്ചിനീയർ ആയിരിക്കെ അവധിയെടുത്ത് ഓസ്ട്രേലിയൻ മൈനിംഗ് കമ്പനിയിൽ ജോലി നോക്കിയ അനിൽ സൗത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷനിൽ റെപ്രെസെന്റേറ്റീവ് ക്രിക്കറ്റ് അമ്പയറായും സേവനം അനുഷ്ഠിച്ചു. ഭാര്യ സ്മിത ഓസ് ട്രേലിയയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയാണ്. മക്കൾ അനന്ദു അനിൽ ഓസ്ട്രേലിയയിൽ ബാങ്ക് ജോലിക്കാരനാണ് ആദിത്യ അനിൽ പഠനത്തോടൊപ്പം ജോലിയും ചെയ്യുന്നു.
''ഓസ്ട്രേലിയൻ നാഷണൽ ലൈബ്രറിയിൽ ഓഷ്യാനായിലെ ഗംട്രീ റഫറൻസ് ബുക്കായി വെച്ചത് എനിക്ക് അഭിമാനം നൽകുന്നു.
മനുഷ്യരോടൊപ്പം തന്നെ പ്രകൃതിയിലെ ജീവികളെയും സൂഷ്മ നിരീക്ഷണം ചെയ്യുന്ന ഞാൻ ബെല്ലാ എന്ന പൂച്ചയെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാക്കിഎഴുതിയതാണ് ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബാഗ് പൈപ്പർ എന്ന നോവൽ.
വിദേശ സ്വപ്നം കാണുന്ന നേഴ്സുമാരുടെ നേർചിത്രം വരച്ചു കാട്ടിയ നേഴ്സ് എന്ന നോവലിന്റെ വിതരണാവകാശം ഡിസി ബുക്സിനാണ്. വിദേശ സ്വപ്നം കാണുന്നവർക്കുള്ള റഫറൻസ് ബുക്കുകളാണ് ഓഷ്യനയിലെ ഗംട്രീയും നഴ്സും.
ഓൺലൈൻ മാധ്യമം നല്ലെഴുത്തിൽ വിജയകരമായി പ്രസിദ്ധീകരിച്ച കഥകളെ ഒരു കഥസമാഹാരമായി സംസ്കാരം അതെല്ലേ എല്ലാം എന്ന പുസ്തകം. അതിലെ മനക്കണക്ക് എന്ന കഥ ഷോർട് ഫിലിം ആയി വന്നപ്പോൾ റിട്ടയേർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ മോഹൻ നായർ ഏറെ പ്രശംസ പിടിച്ചു പറ്റി.
ഓണംതുരുത്ത് പബ്ലിക് ലൈബ്രറിയും. അനിൽകുമാർ കെ .കെ, ഔസഫ് ചിറ്റക്കാടിന്റെ പരസ്പരം വായനക്കൂട്ടം എന്നിവർ നൽകിയ പ്രോത്സാഹനം ഞാൻ നന്ദിയോടെ സ്മരിക്കുന്നു.
ഡിസി ബുക്സിന്റ ഓൺലൈൻ സ്റ്റോറിൽ നേഴ്സ് ഓർഡർ ചെയ്യാവുന്നതാണ്. ബുക്കർ മീഡിയ പബ്ലിക്കേഷൻസ് ആണ് ബാഗ് പൈപ്പർ വിതരണത്തിനെടുത്തിരിക്കുന്നത്.ആമസോണിലും ബുക്കുകൾ ലഭ്യമാണ്.
ഭാസ്കരൻ മാഷുടെ അനശ്വരഗാനം 'നഗരം നഗരം മഹാ സാഗരം മഹാ സാഗരം, കളിയും ചിരിയും മേലേ ചെളിയും ചുഴിയും താഴെ പുറമേ പുഞ്ചിരി ചൊരിയും സുന്ദരി പിരിയാൻ വിടാത്ത കാമുകി.. പിരിയാൻ വിടാത്ത കാമുകി"... ആസ്വദിച്ചിരുന്ന അനിൽ പറയുന്നു. റിട്ടയർമെന്റിന് ശേഷം കുടുബത്തിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാനാണ് ആലോചനയെങ്കിലും സ്വന്തം നാട്ടിൽ ജീവിക്കുന്ന സുഖം ഒരിക്കലും പുറത്ത് കിട്ടില്ലെന്ന് .
പുരസ്കാരങ്ങൾ
അഡ്ലെയ്ഡ് മെട്രോപൊളിറ്റൻ മലയാളി അസോസിയേഷൻ അവാർഡ്
പെർത്ത് കൾച്ചറൽ മലയാളം സൊസൈറ്റി അവാർഡ്
പരസ്പരം വാരികയുടെ ഗോപി കൊടുങ്ങല്ലൂർ അവാർഡ്
ആൻഡ്രൂസ് മീനടം നോവൽ പുരസ്കാരം
റഫറൻസ്
Dc books online store
Bookker media publications
'ബാഗ് പൈപ്പർ" മാതൃഭൂമി ബുക്സിലും
കറന്റ് ബുക്സിലും ലഭിക്കും
ഫോൺ: 8891036260