
ഈ മാസം പതിനേഴിനായിരുന്നു നടനും ബി ജെ പി മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള വൻ താരനിര അണിനിരന്ന വിവാഹമായിരുന്നു ഭാഗ്യയുടേത്.
ഗുരുവായൂർ ക്ഷേത്രത്തിൽവച്ച് നടന്ന വിവാഹത്തിന്റെയും, കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന വിവാഹസത്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഭർത്താവിന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാഗ്യയിപ്പോൾ.
ഭാഗ്യയുടെ ഭർത്താവ് ശ്രേയസ് മാവേലിക്കര സ്വദേശിയാണ്. മോഹൻ ശ്രീദേവി ദമ്പതികളുടെ മകനായ ശ്രേയസ് ബിസിനസുകാരനാണ്. ദീർഘനാളത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം സുരേഷ് ഗോപിയുടെയും രാധികയുടെയും ചിത്രങ്ങളും ഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.