
കൊച്ചി: കേരള വ്യവസായ, വാണിജ്യ വകുപ്പ് ഫെബ്രുവരി 10 മുതൽ 13വരെ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്‌സിബിഷൻ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന മെഷിനറി എക്‌സ്‌പോയുടെ ലോഗോ മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന മെഷീനറികൾ പ്രദർശിപ്പിക്കുകയാണ് എക്‌സ്‌പോയുടെ ലക്ഷ്യം. ലോഗോ പ്രകാശന ചടങ്ങിൽ വ്യവസായ, വാണിജ്യ വകുപ്പ് ജനറൽ മാനേജരും എക്‌സ്‌പോ സംഘാടക സമിതി ജനറൽ കൺവീനറുമായ പി.എ. നജീബ്, ജില്ല വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ജി. പ്രണബ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോസ് എന്നിവർ പങ്കെടുത്തു.