g

മെൽബൺ : ആസ്ട്രേലിയൻ ഓപ്പണിൽ പുതുചരിത്രമെഴുതി ഇന്ത്യയുടെ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണ,​ ഓസ്ട്രേലിയൻ താരം മാത്യു എബ്ദനുമായി ചേർന്നാണ് ബൊപ്പണ്ണ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി- ആന്ദ്രെ വാവസോറി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ബൊപ്പണ്ണ സഖ്യം കീഴടക്കിയത്. സ്കോർ 7 - 6 (7-0)​,​ 7-5 . 43-ാം വയസിലാണ് ബൊപ്പണ്ണയുടെ രണ്ടാം ഗ്രാൻഡ്‌സ്ലാം കിരീട നേട്ടം. ആദ്യ സെറ്റിൽ ടൈബ്രേക്കറിലായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ വിജയം. രണ്ടാം സെറ്റിൽ 7-5ന് നേടി കിരീടം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ചരിത്രത്തിലെ പ്രായം കൂടിയ ഗ്രാൻഡ്‌സ്ലാം ജേതാവായി മാറിയിരിക്കുകയാണ് ബൊപ്പണ്ണ. 2017ൽ ഫ്രഞ്ച് ഓപ്പണിൽ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്കിക്കൊപ്പം മിക്സഡ് ഡബിൾസിൽ കിരീടം നേടിയിരുന്നു. മെൻസ് ഡബിൾസിൽ ഗ്രാൻഡ്‌സ്ലാം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. മഹേഷ് ഭൂപതിയും ലിയാൻഡർ പേസുമാണ് മുൻ താരങ്ങൾ. സാനിയ മിർസയ്ക്കും ഡബിൾസ് കിരീടമുണ്ട്. നേരത്തെ ഡബിൾസ് ടെന്നീസ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു.

This is what it means 🫶

The oldest World No.1 in men's doubles history is now the oldest Grand Slam winner in the Open Era 🇮🇳#RohanBopanna #AusOpenpic.twitter.com/ng0vJQEWtW

— Punjab Kings (@PunjabKingsIPL) January 27, 2024