vayalar

തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗായകൻ കെ.ജെ. യേശുദാസിന് ആദരവ് അർപ്പിച്ച് 84 ദീപങ്ങൾ തെളിയിച്ചു. ആന്റണി രാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കം പാലമൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.യേശുദാസിന്റെയും മറ്റു ഗായകരുടെയും ഗാനങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ ഗാനസന്ധ്യയിൽ ഗാനങ്ങൾ ആലപിച്ച സിന്ധു പ്രതാപ്, ഖാലിദ് എന്നിവരെ ആദരിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, ഡോ. കെ. ഓമനക്കുട്ടി ടീച്ചർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഗിരിജാ സേതുനാഥ്, അഖിലാ ആനന്ദ്, രവിശങ്കർ, അഡ്വ. ആർ.എസ്. വിജയമോഹൻ, സബീർ തിരുമല, കരമന ഹരി, വയലാർ സാംസ്‌കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ജി. വിജയകുമാർ, ഗോപൻ ശാസ്തമംഗലം എന്നിവർ സംസാരിച്ചു.