british

ന്യൂഡൽഹി: ഗൾഫ് ഓഫ് ഏദനിൽ ഹൂതി മിസെെലേറ്റ ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമത്തിൽ പങ്കുചേർന്ന് ഇന്ത്യൻ നാവിക സേന. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇന്ത്യൻ നാവിക സേനയുടെ മിസെെൽ നശീകരണ ശേഷിയുള്ള പടക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണം എദർ ഉൾക്കടലിൽ വിന്യസിച്ചതായി നാവികസേന വ്യത്തങ്ങൾ അറിയിച്ചു.

ആക്രമിക്കപ്പെട്ട ബ്രിട്ടീഷ് എണ്ണക്കപ്പലായ മർലിൻ ലുവാൻഡയിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് രാജ്യക്കാരനുമുൾപ്പെടെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. മിസെെൽ ആക്രമണത്തിൽ ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ നാവിക സേന ഊർജിതമാക്കിയിട്ടുണ്ട്. ചരക്ക് കപ്പലുകൾ സംരക്ഷിക്കുന്നതിനും കടലിലെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യൻ നാവിക സേന പ്രതിജ്ഞാബദ്ധരാണെന്ന് നേവി അറിയിച്ചു. കപ്പലിലെ ജീവനക്കാർക്കും വേണ്ട സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് നാവിക സേന കൂട്ടിച്ചേർത്തു.

#IndianNavy's Guided missile destroyer, #INSVisakhapatnam, deployed in the #GulfofAden responded to a distress call from MV #MarlinLuanda on the night of #26Jan 24.
The fire fighting efforts onboard the distressed Merchant Vessel is being augmented by the NBCD team along with… pic.twitter.com/meocASF2Lo

— SpokespersonNavy (@indiannavy) January 27, 2024

ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെ യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ആഴ്ച ചെങ്കടലിൽ ഒരു അമേരിക്കൻ കപ്പലിന് നേരെ ഹൂതികൾ ആക്രമണ ശ്രമം നടത്തിയിരുന്നു. യു എസ് കേന്ദ്രമായുള്ള ഈഗിൾ ബൾക്ക് എന്ന കമ്പനിയുടെ ജിബ്രാൾട്ടർ ഈഗിൾ എന്ന പേരിലുള്ള ചരക്ക് കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകൾ ലക്ഷ്യത്തിൽ പതിക്കും മുൻപ് തകർത്തതായും അമേരിക്ക വ്യക്തമാക്കി.