
കൊച്ചി: ഹ്യുണ്ടായ് മോട്ടോർ പുതുതായി വിപണിയിൽ അവതരിപ്പിച്ച ക്രെറ്റയുടെ നവീകരിച്ച മോഡലിന് വിപണിയിൽ നിന്ന് മികച്ച പ്രതികരണം. ചുരുങ്ങിയ സമയത്തിനുള്ളിൽ 25,000 ൽ അധികം ബുക്കിംഗുകളാണ് പുതിയ മോഡലിന് ലഭിച്ചത്. പെട്രോൾ, ഡീസൽ വേരിയന്റുകളിലായി വാഹനം ലഭ്യമാണ്. പെട്രോൾ, ഓട്ടോമാറ്റിക് വാഹനങ്ങൾക്കാണ് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നത്. ക്രെറ്റയുടെ നവീകരിച്ച മോഡലിന്റെ എക്സ്ഷോറൂം വില 10.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ്.
160 പി.എസ്. പവറും 253 എന്‍.എം. ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ, 115 പി.എസ് പവറും 144 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ എം.പി.ഐ. പെട്രോൾ, 116 പി.എസ്. പവറും 250 എന്‍.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ സി.ആർ.ഡി.ഐ. ഡീസൽ എന്നിവയാണ് ക്രെറ്റയിലെ എൻജിനുകൾ.