
സി.ആർ.പി.എഫ് സുരക്ഷയൊരുക്കുന്നതിന് മുമ്പ് കേന്ദ്രത്തിൽ നിന്നുള്ള അന്വേഷണമൊന്നും വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സി.ആർ.പി.എഫ് വന്നതുകൊണ്ട് എന്താണ് പ്രത്യേകമേന്മ എന്ന് അറിയില്ല. കേരളം സി.ആർ.പി.എഫ് നേരിട്ട് ഭരിക്കുമോ. എന്താണ് ഗവർണർ ധരിച്ചിരിക്കുന്നത്
സി.ആർ.പി.എഫിന് നേരിട്ടിറങ്ങി കാര്യങ്ങൾ നിർവഹിക്കാൻ പറ്റുമോ. ഗവർണറുടെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഇതുവരെ ഇവിടെയുണ്ടായിട്ടുണ്ടോ. നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥകളില്ലേ
ഏത് അധികാര സ്ഥാനവും വലുതല്ല. അതിനു മേലെയാണു നിയമം. അതു മനസിലാക്കാൻ സാധിക്കണം. അതിന് വിവേകം, പക്വത എന്നിവയുണ്ടാകണം. ഇതെല്ലാം സ്‌കൂളിൽനിന്നു പഠിക്കേണ്ടതല്ല, സ്വയം അനുഭവത്തിലൂടെ ആർജിക്കേണ്ടവയാണ്.
ആരോഗ്യപരമായ ഒരു പ്രശ്നവുമില്ലെന്നാണ് ഗവർണർ പറയുന്നത്. ആരോഗ്യമെന്ന് പറയുന്നത് ശാരീരിക ആരോഗ്യം മാത്രമല്ലല്ലോ, അതെല്ലാം പരിശോധിക്കുന്നത് നല്ലതായിരിക്കും
പ്രതിഷേധക്കാർക്കു നേരെ പൊലീസ് എന്തു നടപടി എടുക്കുന്നു എന്നു നോക്കാൻ അവിടെയിറങ്ങുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ
നിയമനടപടികൾ ഞാൻ പറയുന്നതുപോലെ സ്വീകരിക്കണം എന്നുപറഞ്ഞ് ഏതെങ്കിലും ഒരാൾ സംഭവസ്ഥലത്ത് ഇറങ്ങിനിന്ന് എഫ്.ഐ.ആറിനു വേണ്ടി സമരം നടത്തുന്ന സ്ഥിതി നമ്മൾ കണ്ടിട്ടുണ്ടോ
(പത്രസമ്മേളനത്തിൽ പറഞ്ഞത്)