
കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കി നടി അനുശ്രീ. ഗൃഹപ്രവേശന ചടങ്ങുകൾക്ക് സിനിമാ മേഖലയിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും അടുത്ത ബന്ധുക്കളും എത്തി. ദിലീപ്, ഉണ്ണി മുകുന്ദൻ, ശിവദ, അദിതി രവി, ഗ്രേസ് ആന്റണി, നിഖില വിമൽ., നിരഞ്ജന അനൂപ്, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ് , അപർണ ബാലമുരളി, അനന്യ, ലാൽ ജോസ്, കഴിഞ്ഞ ദിവസം വിവാഹിതരായ സ്വാസികയും പ്രേംജേക്കബും തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാൻ എത്തി. ഇതിന്റെ വീഡിയോ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട് .
എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം എന്റെ പുതിയ വീട്ടിൽ മനോഹരമായ സ ായാഹ്നം പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഇനിയുള്ള കാലം മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ദിനം. പ്രിയപ്പെട്ടവർക്ക് നന്ദി- വീഡിയോയ്ക്ക് ഒപ്പം അനുശ്രീ കുറിച്ചു. അനുശ്രീ നായർ, എന്റെ വീട് എന്ന് വീടിന് മുന്നിലെ നെയിംപ്ലേറ്റിൽ എഴുതിയിരിക്കുന്നതും കാണാം,. നാല് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ഒരു ഫ്ലാറ്റും അനുശ്രീ വാങ്ങിയിരുന്നു.